തിരുവനന്തപുരം: മുഹമ്മദ് നബി ശാസ്ത്രിയ അറിവിന് ദൈവിക മുഖം നൽകിയെന്ന് ബഷീർ ബാബു അഭിപ്രായപ്പെട്ടു.പ്രവാചകൻ മാനവികതയുടെ ദാർശനികൻ എന്ന വിഷയത്തിൽ കേരള മുസ്ലിം ജമാഅത് കൗൺസിൽ കോവളം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മിലാദ് ക്യാമ്പയിൻ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബഷീർ ബാബു. കേരള മുസ്ലിം ജമാഅത് കൗൺസിൽ സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് വിഴിഞ്ഞം ഹനീഫ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഇമാം അഹമ്മദ് മൗലവി എം ഡി മിലാദ് സന്ദേശം നൽകി. അബ്ദുൽ അസീസ് മുസ്‌ലിയാർ, വിഴിഞ്ഞം നൂറുദ്ധീൻ, എം എം യുസുഫ് ഖാൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കേരള മുസ്ലിം ജമാഅത് കൗൺസിൽ കോവളം മണ്ഡലം സെക്രട്ടറി സക്കീർ ഹുസൈൻ സ്വാഗതവും കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ കോവളം മണ്ഡലം ജോയിന്റ് സെക്രട്ടറി എം ദൗലത് ഷാ നന്ദിയും പറഞ്ഞു.
മുഹമ്മദ് നബി ശാസ്ത്രീയ അറിവിൻ്റെ ദൈവിക മുഖം: ബഷീർ ബാബു
