തമ്മനം സി.എച്ച് സെന്റർ ഉദ്ഘാടനം ചെയ്തു

തമ്മനം: ജാതിമത ഭേദമന്യേ നിർധനരായ രോഗികൾക്ക് സാന്ത്വനമേകാൻ തമ്മനം അബു ഹാജി റോഡിൽ സജ്ജമാക്കിയ സി.എച്ച് സെന്ററിന്റെ (CH Centre) ഉദ്ഘാടനം പ്രൗഢഗംഭീരമായ ചടങ്ങിൽ നടന്നു. കെ.എ. യൂസഫ് ഹാജി നഗറിൽ നടന്ന ചടങ്ങിൽ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ സി.എച്ച് സെന്ററിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

സി.എച്ച് സെന്റർ ചെയർമാൻ ടി.എ. അബ്ദുൽ ഖാദർ ഹാജി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ കൺവീനർ കെ.എ. ഇബ്രാഹിം ഹാജി സ്വാഗതം നിർവഹിച്ചു. സമ്മേളന ഉദ്ഘാടനം അൽഹാജ് കെ. കുഞ്ഞുമുഹമ്മദ് മൗലവി നിർവ്വഹിച്ചു. ഐ.യു.എം.എൽ നാഷണൽ കമ്മിറ്റി സെക്രട്ടറി ജി.ടി.എ. അഹമ്മദ് കബീർ മുഖ്യപ്രഭാഷണം നടത്തി.

ഡയാലിസിസ് ഉൾപ്പെടെയുള്ള ആരോഗ്യ സേവനങ്ങളിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സെന്ററിന്റെ ഉദ്ഘാടന ചടങ്ങിൽ ഹൈബി ഈഡൻ എം.പി, ഉമ തോമസ് എം.എൽ.എ, കൊച്ചി മേയർ അഡ്വ. മിനി മോൾ വി.കെ,

വി എച്ച്.അലി ദാരിമി തുടങ്ങിയ രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖർ ആശംസകൾ നേർന്നു.

മനുഷ്യസ്‌നേഹത്തിലും കാരുണ്യത്തിലും അധിഷ്ഠിതമായ പ്രവർത്തനങ്ങളിലൂടെ സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവർക്ക് താങ്ങാവുക എന്നതാണ് സെന്ററിന്റെ ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു. ട്രസ്റ്റ് മെമ്പർ മുഹമ്മദ് മുഈനുദ്ദീൻ നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *