വടയാർ ഇൻഫന്റ് ജീസസ് എച്ച്എസ്സിന്റെ സ്കൂൾ വാർഷികവും സുവർണ്ണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും നാളെ

വൈക്കം:വടയാർ ഗ്രാമത്തിന് വിജ്ഞാന വെളിച്ചമേകി നിലകൊള്ളുന്ന ഇൻഫന്റ് ജീസസ് ഹൈസ്കൂളിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾ നാളെ ആരംഭിക്കും.രാവിലെ 11 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന  ചടങ്ങിൽ സ്കൂൾ മാനേജർ ഫാദർ സെബാസ്റ്റ്യൻ ചണ്ണാപ്പിള്ളി അധ്യക്ഷത വഹിക്കും. എറണാകുളം അതിരൂപത കോർപ്പറേറ്റ് മാനേജർ ഫാദർ തോമസ് നങ്ങേലിമാലിൽ അനുഗ്രഹപ്രഭാഷണം നടത്തും. സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യുന്ന യോഗത്തിൽ കോട്ടയം എംപി അഡ്വക്കേറ്റ് ഫ്രാൻസിസ് ജോർജ് ലോഗോ പ്രകാശനം നടത്തും.വൈക്കം എംഎൽഎ ശ്രീമതി സി കെ ആശ മുഖ്യപ്രഭാഷണം നടത്തും.ബാസ് ഗിറ്റാറിസ്റ്റ് അജയ് കൃഷ്ണൻ വിശിഷ്ടാതിഥി ആയിരിക്കും.സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിരവധി പരിപാടികൾ സ്കൂൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *