വൈക്കം : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വൈക്കം ടൗണ്‍ മര്‍ച്ചന്റ് അസോസിയേഷന്റെ കീഴിലുള്ള വ്യാപാരികള്‍ക്കായി ഹെല്‍ത്ത് കാര്‍ഡ് ക്യാമ്പയിന്‍ നടത്തി.
ഓരോ വ്യാപാരികളെയും ആരോഗ്യ പരിശോധന നടത്തി ഹെല്‍ത്ത് കാര്‍ഡുകള്‍ വിതരണം ചെയ്തു. വൈക്കം ടൗണ്‍, തലയോലപറമ്പ്, ചെമ്പ്, ടി. വി. പുരം തുടങ്ങിയ മേഖലയിലുള്ള വ്യാപാരികള്‍ക്കും ഹെല്‍ത്ത് കാര്‍ഡുകള്‍ വിതരണം ചെയ്തു. പുത്തന്‍ കുരിശ് ഡയക്‌നോറ്റിക് സെന്ററിലെ ഡോ: അജയ്കുമാറിന്റെ നേതൃത്വത്തില്‍ ലാബ് ക്രമീകരിച്ച് പരിശോധന നടത്തിയ ശേഷമാണ് ആരോഗ്യ ഹെല്‍ത്ത് കാര്‍ഡുകള്‍ വിതരണം ചെയ്തത്. വ്യാപാര ഭവനില്‍ നടന്ന ഹെല്‍ത്ത് കാര്‍ഡ് വിതരണം പ്രസിഡന്റ് പി. ശിവദാസ് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി എം. ആര്‍. റെജി, വൈസ് പ്രസിഡന്റ് കെ. ശിവപ്രസാദ്, എന്‍. ജി. ബാലചന്ദ്രന്‍, സന്തോഷ് ജിക്കൂസ്, ടി. അനൂപ്, ലിജുലിജൂസ്, പി. കെ. മധു, ഓമന മുരളീധരന്‍ എന്നിവര്‍ പ്രസംഗിച്ചു.
