വല്ലകം സെന്റ് മേരീസ് പള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാള്‍ കൊടിയേറി

വൈക്കം : വല്ലകം സെന്റ് മേരീസ് പള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ അന്തോണീസിന്റെയും വിശുദ്ധതിരുനാളിന് വ്യാഴാഴ്ച വൈകിട്ട് കൊടിയേറി. ഫാദര്‍ ജോസ് പാറപ്പുറം, വികാരി ഫാദര്‍ ടോണി കോട്ടയ്ക്കല്‍ എന്നിവര്‍ ചേര്‍ന്നാണ് കൊടിയേറ്റിയത്. അള്‍ത്താരയില്‍ വെച്ച് വെഞ്ചരിച്ച കൊടിക്കൂറ വിശ്വവാസികള്‍ ആഘോഷപൂര്‍വ്വം കൊടിമരച്ചുവട്ടിലേയ്ക്ക് എഴുന്നള്ളിച്ചു. കൊടിയേറ്റിനുശേഷം വിശുദ്ധകുര്‍ബാനയും ദേവാലയത്തിന്റെ പ്ലാറ്റിനം ജൂബിലി ഉദ്ഘാടനവും നടത്തി. തുടര്‍ന്ന് കുടുംബയൂണിറ്റിന്റെ നേതൃത്വത്തില്‍ കലാപരിപാടികളും, സ്‌നേഹവിരുന്നും നടത്തി. ശനിയാഴ്ച വിശുദ്ധ അന്തോണീസിന്റെ തിരുനാളും, ഞായറാഴ്ച പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാളും ആഘോഷിക്കും. ശനിയാഴ്ച തെക്കുഭാഗത്തേയ്ക്കും ഞായറാഴ്ച വടക്കുഭാഗത്തേയ്ക്കും തിരുനാള്‍ പ്രദക്ഷിണം നടക്കും. കൊടിയേറ്റ് ചടങ്ങിന് ട്രസ്റ്റിമാരായ തോമസ് ജോണ്‍ കണ്ടത്തില്‍, റോബിന്‍ പൗലോസ് കണ്ടത്തില്‍പറമ്പില്‍, പ്രസുദേന്തി ബോബന്‍, എല്‍സി എന്നിവര്‍ നേതൃത്വം നല്‍കി.

 ഫാദര്‍ ജോസ് പാറപ്പുറം, വികാരി ഫാദര്‍ ടോണി കോട്ടയ്ക്കല്‍ എന്നിവര്‍ ചേര്‍ന്നാണ് കൊടിയേറ്റിയത്. അള്‍ത്താരയില്‍ വെച്ച് വെഞ്ചരിച്ച കൊടിക്കൂറ വിശ്വവാസികള്‍ ആഘോഷപൂര്‍വ്വം കൊടിമരച്ചുവട്ടിലേയ്ക്ക് എഴുന്നള്ളിച്ചു. കൊടിയേറ്റിനുശേഷം വിശുദ്ധകുര്‍ബാനയും ദേവാലയത്തിന്റെ പ്ലാറ്റിനം ജൂബിലി ഉദ്ഘാടനവും നടത്തി. തുടര്‍ന്ന് കുടുംബയൂണിറ്റിന്റെ നേതൃത്വത്തില്‍ കലാപരിപാടികളും, സ്‌നേഹവിരുന്നും നടത്തി. ശനിയാഴ്ച വിശുദ്ധ അന്തോണീസിന്റെ തിരുനാളും, ഞായറാഴ്ച പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാളും ആഘോഷിക്കും. ശനിയാഴ്ച തെക്കുഭാഗത്തേയ്ക്കും ഞായറാഴ്ച വടക്കുഭാഗത്തേയ്ക്കും തിരുനാള്‍ പ്രദക്ഷിണം നടക്കും. കൊടിയേറ്റ് ചടങ്ങിന് ട്രസ്റ്റിമാരായ തോമസ് ജോണ്‍ കണ്ടത്തില്‍, റോബിന്‍ പൗലോസ് കണ്ടത്തില്‍പറമ്പില്‍, പ്രസുദേന്തി ബോബന്‍, എല്‍സി എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *