തുരുത്തിപ്പുറം അമല ഫെല്ലോഷിപ്പിന് ആദരം .

അമല ഫെല്ലോഷിപ്പിൻ്റെ സെൻട്രൽ കമ്മിറ്റി യോഗം അമല ഇൻസ്റ്റിറ്റൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ വച്ച് നടന്നു. പ്രസ്തുത യോഗത്തിൽ വച്ച് കാൻസർ രോഗികൾക്ക് കൈത്താങ്ങായി മികച്ച പ്രവർത്തനം നടത്തുന്ന തുരുത്തിപ്പുറം അമല ഫെല്ലോഷിപ്പ് യൂണീറ്റിനെ സമ്മാനം നൽകി ആദരിച്ചു. യൂണിറ്റ് പ്രവത്തകരും സി.എൻ രാധാകൃഷനും ചേർന്ന് മുൻ മന്ത്രിയും എം.പിയുമായ കെ. രാധാകൃഷ്ണനിൽ നിന്ന് സമ്മാനം ഏറ്റുവാങ്ങി. അമല ഇൻസ്റ്റിറ്റൂട്ട് ഡയറക്ടർ ഫാ. ജൂലിയസ് അറക്കൽ, അസോസിയേറ്റ് ഡയറക്ടർ ഷിബു പുത്തൻപുരക്കൽ,പി.ആർ.ഒ ജോസഫ് വർഗ്ഗീസ്, ഫെല്ലോഷിപ്പ് മാറ്റ് യൂണിറ്റ് പ്രതിനിധികളും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *