പാറത്തോട് സാംസ്കാരിക വേദിയുടെ 2026 -27 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു

പാറത്തോട്:സജി ആറുതൊട്ടിയുടെ വീട്ടിൽ ചേർന്ന യോഗം ക്രിസ്മസ് ന്യൂ ഇയർ സെലിബ്രേഷനും പുതുതായി വരുന്ന വർഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടത്തി.

 സജി ആറുതൊട്ടിയിൽ പ്രസിഡന്റായും ഹരികൃഷ്ണ പ്രസാദ് ജനറൽ സെക്രട്ടറിയായും ജോമിച്ചൻ ജോസഫ് ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.

 തോമാച്ചൻ വടക്കേമുറി, ആൽബിൻ, രമേശൻ ,ആദർശ്, ബൈജു, ഷാഹുൽഹമീദ് എന്നിവരെ സെക്രട്ടറിമാരായും യോഗം തെരഞ്ഞെടുത്തു.

 അനീഷ് ക്രയോൺസ് വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു .

 സാംസ്കാരിക പ്രവർത്തനങ്ങളും ജീവകാരുണ്യ പ്രവർത്തനങ്ങളുമായി വരും വർഷങ്ങളിൽ മുമ്പോട്ടു പോകുമെന്ന് പുതിയ ഭാരവാഹികൾ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *