തിരുവനന്തപുരം: വിദ്യാർഥികളിൽ സാമൂഹ്യപ്രതിബദ്ധത വളർത്തുക എന്ന ലക്ഷ്യത്തോടെ കാഞ്ഞിരകോട് സെൻ്റ് മാർഗ്രറ്റ്സ് ഗേൾസ് ഹൈസ്‌കൂളിൽ ആരംഭിച്ച മദർ തെരേസാ സേവന സംഘത്തിൻ്റെ നേതൃത്വത്തിൽ ചിറ്റുമല സെൻ്റ് മേരീസ് വൃദ്ധസദനത്തിലെയും സെന്റ് പോൾസ് മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ സ്‌കൂളിലെയും അന്തേവാ സികൾക്കൊപ്പം ഓണാഘോഷം നടത്തി.
2025 ഓഗസ്റ്റ് 27 -ാം തീയതി വെള്ളിയാഴ്ച്‌ച ഹെഡ്‌മാസ്റ്റർ സുധീർ എസ്.മിറാൻഡ, പ്രോഗ്രാം കോർഡിനേറ്റർമാരായ ഷീലാ ജോർജ്ജ്, സിസ്റ്റർ ഡൊറീൻ എന്നിവരുടെ നേതൃത്വത്തിൽ മദർ തെരേസ സേവന സംഘം ശേഖരിച്ച വസ്ത്രങ്ങളും നിത്യോ പയോഗ സാധനങ്ങളും അടങ്ങിയ ഓണസമ്മാനം ഡയറക്‌ടർ പ്രസന്ന നായർക്ക് കൈമാറി. സ്‌കൂൾ പി.ടി.എ. പ്രസിഡന്റ് ഷാൻ, പി.ടി.എ. അംഗം പ്രിൻസി, അധ്യാപകപ്രതിനിധി അജിത്ത് കെ സി, റീനാ മേരി വിദ്യാർത്ഥി കോർഡിനേറ്റർമാരായ ജുവൽ, ശീതൾ എന്നിവർ സംസാരി ച്ചു.വിദ്യാർത്ഥിനികൾ കലാപരിപാടികൾ അവതരിപ്പിച്ചു.
വീട്ടുകാരിൽ നിന്നും ഒറ്റപ്പെട്ടുകഴിയുന്നവരോടൊപ്പം ഓണത്തിൻ്റെ സന്തോഷം പങ്കിട്ട് ഓണാഘോഷത്തിൻ്റെ യഥാർത്ഥ ലക്ഷ്യം എന്താണെന്ന് ഈ കാരുണ്യ പ്രവർത്തിയിലൂടെ പകർന്നുനല്‌കി സമൂഹത്തിനുതന്നെ മാതൃകയാവുകയാണ് ഈ കുഞ്ഞുങ്ങൾ.
