കേരളത്തിലെ ഭരണമികവിനെ അഭിനന്ദിച്ച് പ്രമുഖ നടനും മക്കൾ നീതി മയ്യം പാർട്ടിയുടെ സ്ഥാപകനും അധ്യക്ഷനുമായ കമൽഹാസൻ.ഒരു പൗരനും ഭക്ഷണമോ, പാർപ്പിടമോ, ചികിത്സയോ ലഭിക്കാതെ പോകരുതെന്ന ലക്ഷ്യത്തോടെ അന്തസ്സാർന്ന ജീവിതം, ഉറപ്പാക്കിയാണ് കേരളം പുരോഗതി നേടുന്നതെന്നും അതിദാരിദ്ര്യത്തിൽനിന്നുള്ള മോചനം പ്രഖ്യാപിച്ചത് അതിൻ്റെ തെളിവാണെന്നും കമൽഹാസൻ പറഞ്ഞു. കേരളം തെളിയിച്ചത് ഭരണത്തിന്റെ യഥാർത്ഥ ശക്തിയാണെന്നും അതിദാരിദ്ര്യ നിർമാർജ്ജനം കേരളത്തിലെ നിശബ്ദ വിപ്ലവമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ ഭരണം, അതിദാരിദ്ര്യ നിർമാർജ്ജനം അതിനുള്ള തെളിവ്’; കേരളത്തെ പ്രശംസിച്ച് കമൽഹാസൻ
