വൈക്കം ഉപജില്ലാ ശാസ്ത്രോൽസവത്തിൽ യു പി വിഭാഗത്തിൽ ഓവറോൾ ജേതാക്കളായ വൈക്കം പള്ളി പ്രത്തുശ്ശേരി സെൻ്റ് ലൂയിസ് യു പി സ്കൂളിലെ വിദ്യാർത്ഥികളെയും ,അധ്യാപകരെയും സകൂൾ പി ടി എ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.
ശാസ്ത്രമേളയിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും,സമ്മാനങ്ങൾ നൽകി.
കുട്ടികളെ പരിശീലിപ്പിക്കുകയും പ്രോൽസാഹനങ്ങൾ നൽകുകയും ചെയ്ത അധ്യാപകരെ ചടങ്ങിൽ ആദരിച്ചു. പി ടി എ പ്രസിഡൻ്റ് കെ ഉദയകുമാർ യോഗം ഉദ്ഘാടനം ചെയ്തു.പി ടി എ വൈസ് പ്രസിഡന്റ് ശ്രീരാജ് ഇരുമ്പേൽപ്പള്ളി ,MPTA പ്രസിഡൻ്റ് സജിത ,ഹെഡ്മാസ്റ്റർ ബൈജുമോൻ ജോസഫ് ,സീനിയർ അസിസ്റ്റൻ്റ് സ്റ്റെല്ല ജോസഫ് ,സ്റ്റാഫ് സെക്രട്ടറി ജിസ് എം ജോസഫ് ,വിദ്യാർത്ഥിപ്രതിനിധി കുമാരിപാർവ്വതി എന്നിവർ യോഗത്തിൽ സംസാരിച്ചു.
