കൊച്ചി: ഭാരതം നമ്മുടേത് എന്ന പ്രമേയത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിൻ്റെ ഭാഗമായി നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എറണാകുളം ഗാന്ധി പ്രതിമക്ക് മുന്നിൽ വച്ച് നടത്തിയ യുവജന ശ്രദ്ധേയമായി.
എൻ. വൈ.സി സംസ്ഥാന പ്രസിഡൻ്റ് സി.കെ. ഗഫൂർ പതാക ഉയർത്തി. എറണാകുളം ജില്ലാ പ്രസിഡൻ്റ് കെ.കെ. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. എൻ.സി .പി സംസ്ഥാന ജനറൽ സെക്രട്ടറി കല്ലറ മോഹൻദാസ് സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. എൻ. വൈ.സി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ദേവപ്രശാന്ത് , ശ്യാം പറമ്പിൽ, സിൽവി മോൾ, പാർട്ടി നേതാക്കളായ വിൽസൺ പണ്ടാരവളപ്പിൽ, എസ്.കെ. നായർ, ശ്രീഹരി ദേവദാസ് , പ്രദീപ് വടക്കേടത്ത്, ടി.എ.യേശുദാസ്, സണ്ണി ഫ്ലക്സൺ, കെ.കൃഷ്ണൻ കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.
എൻ. വൈ.സി യുവജന പ്രതിജ്ഞ ശ്രദ്ധേയമായി.
