.തിരുവല്ല :നിരവധി വിദ്യാർത്ഥികൾകളുടേയും ഉദ്യോഗാർത്ഥികളുടേയും വിദേശ സ്വപ്നം സാക്ഷാത്കരിച്ച ഇൻസ്റ്റ്യൂട്ട് ഫോർ ലാംഗ്വേജ് സ്റ്റഡീസിന്റെ പുതിയ ഡയറക്ടറായി ഫാദർ ആൻറണി ഞെരിഞ്ഞാംപള്ളി OIC ചാർജെടുത്തു. ജർമൻ ഭാഷാ പഠനത്തിന് മുൻതൂക്കം നൽകി പ്രവർത്തിക്കുന്ന തിരുവല്ലയിലെ പ്രമുഖ ഭാഷാ പഠന സ്ഥാപനമാണ് ബഥനി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലാംഗ്വേജ് സ്റ്റഡീസ്.ബഥനി ആശ്രമ വൈദികരുടെ മേൽനോട്ടത്തിലാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. കഥയിലൂടെയും പാട്ടിലൂടെയും വളരെ സരസമായി ലളിതമായി ഭാഷാ ക്ലാസുകൾ കൈകാര്യം ചെയ്യുന്ന ആൻറണിയച്ചന്റെ യൂട്യൂബ് ക്ലാസുകളും പ്രസിദ്ധമാണ്.അച്ചന്റെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഫാദർ ആൻറണി ജർമൻ എന്ന് യൂട്യൂബിൽ സെർച്ച് ചെയ്താൽ ലഭിക്കുന്നതാണ്.മികച്ച ഭാഷാ പഠനത്തിനുള്ള ക്യാമ്പ് അന്തരീക്ഷവും ഹോസ്റ്റൽ സൗകര്യവും ബഥനി ഇൻസ്റ്റ്യൂട്ടിൽ ലഭിക്കുന്നതാണെന്ന് ആൻറണിയച്ചൻ സിറ്റി വോയ്സിനോട് പറഞ്ഞു.
Contact Ph: 9741357442
ഫാ.ആന്റണി ഞെരിഞ്ഞാംപള്ളി OIC ബഥനി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലാംഗ്വേജ് സ്റ്റഡീസിന്റെ ഡയറക്ടറായി ചാർജെടുത്തു
