വൈക്കം : ഇൻഡ്യയെ പ്രതിനിധീകരിച്ച് BFA വുമൺ ഏഷ്യാ കപ്പ് ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുവാൻ ഇന്ന് ചൈനയിലേക്ക് യാത്രയാവുന്ന ആലുവ യു സി കോളേജ് ബിരുദ വിദ്യാർത്ഥിനിയും വൈക്കം ഉദയനാപുരം സ്വദേശിയുമായ കീർത്തന ബി.ക്ക് ബി.ജെ.പി നേതാക്കൾ ആദരവും യാത്രയയപ്പും നൽകി. ബി.ജെ.പി കോട്ടയം ജില്ലാ കമ്മറ്റിക്കു വേണ്ടി ജില്ലാ സെക്രട്ടറി രൂപേഷ് ആർ. മേനോനും വൈക്കം മണ്ഡലം കമ്മറ്റിക്കുവേണ്ടി എം.കെ മഹേഷും കീർത്തനയെ പൊന്നാട അണിയിച്ച് ആദരിച്ചു. കീർത്തനയുടെ വിജയങ്ങൾ മറ്റ് കുട്ടികൾക്ക് പ്രചോദനമാകട്ടെയെന്ന് രൂപേഷ് ആർ. മേനോൻ പറഞ്ഞു.

