എൻ.സി.പി ആലപ്പുഴ ജില്ലാ പ്രസിഡന്റായി പിജി സുഗുണൻ തെരഞ്ഞെടുക്കപ്പെട്ടു

കൊച്ചി: നാഷണലിസ്റ്റ് കോൺഗ്രസ്സ് പാർട്ടി (എൻ.സി.പി) ആലപ്പുഴ ജില്ലാ പ്രസിഡന്റായി പിജി സുഗുണനെ തിരഞ്ഞെടുത്തു. കൊച്ചിയിൽ വെച്ച് നടന്ന സംസ്ഥാന നിർവ്വാഹക സമിതി യോഗത്തിലാണ് പുതിയ ജില്ലാ പ്രസിഡന്റിനെ പ്രഖ്യാപിച്ചത്.
സംസ്ഥാന പ്രസിഡൻറ് എൻ. എ. മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ച യോഗത്തിലാണ് നിയമനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം കെ.എ. ജബ്ബാർ ഉൾപ്പടെ നേതാക്കൾ യോഗത്തിൽ സംബന്ധിച്ചു.
പിജി സുഗുണന്റെ നേതൃത്വത്തിൽ ആലപ്പുഴ ജില്ലയിൽ പാർട്ടിയുടെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ഉണർവ് ലഭിക്കുമെന്ന് നേതാക്കള്‍ യോഗത്തിൽ പ്രതീക്ഷ പ്രകടിപ്പിച്ചു.

എൻ.സി.പി ആലപ്പുഴ ജില്ലാ പ്രസിഡൻ്റായി നിയമിതനായ ശ്രീ പിജി സുഗുണനെ സംസ്ഥാന പ്രസിഡൻ്റ് എൻ.എ മുഹമ്മദ് കുട്ടി സ്വീകരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *