പട്ടാമ്പി : ട്രയാങ്കിൾ സാംസ്ക്കാരിക സംഘടനയുടെ ഗാന്ധിയൻ ആദർശങ്ങളെ മറന്ന രാഷ്ട്രീയ നേതൃത്വങ്ങളോടുള്ള പ്രതിഷേധ സൂചകമായി കറുത്ത വസ്ത്രം അണിഞ്ഞ് പ്രവർത്തകർ ഗാന്ധി സ്മൃതി സംഗമത്തിൽ പങ്കെടുത്തത് ശ്രദ്ധേയമായി.
സ്മൃതി സംഗമത്തിൽ ട്രയാങ്കിൾ സംസ്ഥാന ചെയർമാൻ എൻ.എ മുഹമ്മദ് കുട്ടി അദ്ധ്യക്ഷത വഹിച്ചു.
സ്വാതന്ത്ര സമര സേനാനിയും മുൻ എം.പിയുമായ സി.ഹരിദാസൻ ഉദ്ഘാടനം ചെയ്തു. മുൻ എം.എൽ. കെ.എൻ.എ ഖാദർ മുഖ്യ പ്രഭാഷണം നടത്തി.
സി.പി.ഐ നേതാവ് അജിത് കൊളാടി, ട്രയാങ്കൾ സംസ്ഥാന കൺവീനർ പി.ജെ.ആൻ്റണി, മുൻ എം.എൽ.എ സി.പി മുഹമ്മദ്, എൻ.സി.പി ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം കെ.എ ജബ്ബാർ, കെ. എസ്. യു പാലക്കാട് ജില്ലാ സെക്രട്ടറി എ.കെ. സഹദ്, അബ്ദുറഹ്മാൻ വളാഞ്ചേരി, ആബിദ് തങ്ങൾ, ഷാജിർ ആലത്തിയൂർ, സി.കെ. ഗഫൂർ, ഹാരിസ് ബാബു പൈലിപ്പുറം, കരീം വേങ്ങര,മുഹമ്മദ് കുട്ടി ചെമ്പ്രവട്ടം ,മുഹമ്മദലി എ.ആർ നഗർ സി.കെ. അഷ്റഫ്, നൗഷാദ് കൊല്ലഞ്ചേരി, മുസ ഹാജി ചെറുമുക്ക് എന്നിവർ പ്രസംഗിച്ചു.
ട്രയാങ്കിളിൻ്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് ബീച്ച് ഉൾപ്പെടെ തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നിൽ, തൊടുപുഴയിലും എറണാകുളത്തും എന്നിവിടങ്ങളിലായി സംസ്ഥാനത്തെ 5 കേന്ദ്രങ്ങളിലായാണ് ഗാന്ധി സ്മൃതി സംഗമം നടത്തിയതെന്ന് ട്രയാങ്കിൾ സംസ്ഥാന കമ്മിറ്റി അറിയിച്ചു.





