കണ്ണൂർ പഴയങ്ങാടിയിൽ പാചകവാതകം ചോർന്ന് ഇതര സംസ്ഥാന തൊഴിലാളികൾ ആയ ഒഡീഷ കൂർദ് സ്വദേശി ശിവ ബഹ്റ,(35)നിഗം ബെഹ്റ (40)സുഭാഷ് ബഹ്റ(50) ജീതു (28)എന്നിവർക്ക് പൊള്ളലേറ്റു. പുതിയങ്ങാടി ഹാർബറിനും സമീപത്തെ ക്വാർട്ടേഴ്സിൽ ഇന്ന് രാവിലെ ആറരയോടെ ഭക്ഷണം പാകം ചെയ്യാൻ ശ്രമിക്കുന്നതിനിടയിൽ തീപിടുത്തം ഉണ്ടാവുകയായിരുന്നു. രാത്രിയിൽ ഗ്യാസ് അടുപ്പ് കൃത്യമായി ഓഫ് ചെയ്യാത്തതാണ് കാരണമെന്ന് കരുതുന്നു. രാത്രി ഗ്യാസ് ലീക്കായി മുറിയിൽ നിറയുകയും രാവിലെ അടുപ്പിൽ ആളിക്കത്തുകയായിരുന്നു. പരിക്കേറ്റവരെ കണ്ണൂർ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രി പ്രവേശിപ്പിച്ചു.
Related Posts
ക്ഷേത്ര വരുമാനത്തില്‍ നിന്ന് ഒരു പൈസ പോലും സര്‍ക്കാര്‍ എടുക്കുന്നില്ല
ക്ഷേത്ര വരുമാനത്തില്‍ നിന്ന് ഒരു പൈസ പോലും സര്‍ക്കാര്‍ എടുക്കുന്നില്ല എന്നും ക്ഷേത്രങ്ങളുടെ വികസനത്തിന് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന്പണംനല്‍കുന്നുവെന്നും വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്.വിശ്വാസികളുടെ കൈയിലായിരുന്നു പണ്ട്…
മുഖ്യമന്ത്രിയുടെ വിദേശയാത്ര കേരളത്തിന് ലഭിച്ചത് വട്ടപ്പൂജ്യം പി.എംഎ സലാം
തിരുവനന്തപുരം: പ്രവാസികൾ നേരിടുന്ന വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പ്രവാസി ലീഗ് സംസ്ഥാന പ്രസിഡണ്ട് ഹനീഫ മൂന്നിയുരിന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് നടയിൽ നടത്തിയ പ്രവാസി ലീഗ് ഏകദിന സത്യാഗ്രഹ…
പന്തളത് നെയ്യഭിഷേകം നടത്തി മാല ഊരി നാട്ടിലേക്ക് മടങ്ങി ഭക്തർ, നിയന്ത്രിക്കാൻ കേന്ദ്രസേനകളില്ല
ശബരിമലയിൽ വൻ ഭക്തജനതിരക്ക്. നിയന്ത്രിക്കാൻ കേന്ദ്രസേനകളില്ലാതെ സന്നിധാനം. മണ്ഡല കാലം ആരംഭിക്കുന്നതിനു മുമ്പ് NDRF , RAF എന്നീ സേനകളെ നിയോഗിക്കുന്ന പതിവ് തെറ്റിച്ച് കേന്ദ്രം. തിരക്ക്…
