സിനിമാ പ്രേമികളെ ആവേശത്തിലാക്കി കളങ്കാവല്‍ ടീസർ

മലയാള സിനിമാ പ്രേമികൾ ഏറെ കാലമായി കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് കളങ്കാവൽ. നിയോ-നോയർ ക്രൈം ത്രില്ലർ ജോണറിൽ എത്തുന്ന ചിത്രം സയനൈഡ് മോഹനന്റെ കഥയാണ് പറയുന്നത് എന്നൊക്കെയുള്ള ചർച്ചകളും സോഷ്യൽ മീഡയയിൽ സജീവമാണ്. ഇപ്പോഴിതാ ‘കളങ്കാവലിന്റെ പ്രീ-റിലീസ് ടീസർ പുറത്തിറങ്ങി. ഇന്ന് നടന്ന പ്രീ-റിലീസ് ഇവന്റിലാണ് ടീസർ പ്രദർശിപ്പിച്ചത്. മമ്മൂട്ടിയുടെയും വിനായകന്റെയും ശക്തമായ നിരവധി അഭിനയ മുഹൂർത്തങ്ങൾ ഉൾപ്പെടുന്നതാണ് ടീസർ. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം ഡിസംബർ അഞ്ചിനാണ് തിയേറ്ററുകളിൽ എത്തുക.

Leave a Reply

Your email address will not be published. Required fields are marked *