പ്രിയപ്പെട്ട ജുമാൻജി ഫ്രാഞ്ചൈസി അവസാനത്തെ പോരാട്ടത്തിന് ഒരുങ്ങുകയാണ്’, ജുമാൻജി മൂന്നാം ഭാഗത്തിന്റെ നിർമ്മാണം ആരംഭിച്ചതായി സ്ഥിരീകരിച്ച് ഡ്വെയ്ൻ ജോൺസൺ. 2026 ക്രിസ്മസിനായിരിക്കും ചിത്രം തിയേറ്ററിലേക്ക് എത്തുക. ലോകമെമ്പാടും ഏറെ പ്രേക്ഷകപ്രീതിയുള്ള ഒരു ഫ്രാഞ്ചൈസിയാണ് ജുമാൻജി.ദി റോക്ക് (ഡ്വെയ്ൻ ജോൺസൺ) തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ സഹതാരങ്ങളായ ജാക്ക് ബ്ലാക്ക്, കാരെൻ ഗില്ലൻ, കെവിൻ ഹാർട്ട് എന്നിവർക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് ജുമാൻജി 3യുടെ നിർമാണം ആരംഭിച്ചത് ഡ്വെയ്ൻ ജോൺസൺ അറിയിചിരിക്കുന്നത്.
ചതുരംഗപ്പലക തുറക്കുന്ന സാഹസികലോകം എത്തുന്നു ജുമാൻജി 3 സ്ഥിരീകരിച്ച് ഡ്വെയ്ൻ ജോൺസൺ
