യുപിഐ ഇടപാടുകൾക്ക് നാളെ മുതൽ ബയോമെട്രിക് ഓതൻ്റിക്കേഷൻ നടപ്പാക്കും.യുപിഐ വഴി നടത്തുന്ന പണം ഇടപാടുകൾക്ക് മുഖം തിരിച്ചറിയൽ, വിരലടയാളം എന്നിവ ഉപയോഗിക്കാൻ നാളെ മുതൽ അനുവദിക്കുമെന്ന് റിപ്പോർട്ട്. ആധാറിൽ സൂക്ഷിച്ചിട്ടുള്ള ബയോമെട്രിക് ഡാറ്റ ഉപയോഗിച്ച് ആയിരിക്കും സ്ഥിരീകരണം നടത്തുകയെന്ന് ഇത് സംബന്ധിച്ച വൃത്തങ്ങൾ അറിയിച്ചു.ഇടപാടുകൾ സ്ഥിരീകരിക്കുന്നതിന് ബദൽ മാർഗ്ഗങ്ങൾ അനുവദിച്ചു കൊണ്ടുള്ള റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സമീപകാലമാർഗ നിർദ്ദേശങ്ങളെ തുടർന്നാണ് ഈ നീക്കം. പണമിടപാടുകൾ സ്വീകരിക്കുന്നതിന് ന്യൂമെറിക്ക് പിൻ ആവശ്യമുള്ള നിലവിലെ സംവിധാനത്തിൽ നിന്നുള്ള വലിയ ഒരു മാറ്റം ആയിരിക്കും ഇത് .
യുപിഐ ഇടപാടുകൾക്ക് നാളെ മുതൽ ബയോമെട്രിക് ഓതൻ്റിക്കേഷൻ നടപ്പാക്കും
