തെലുങ്കാനയിൽ ഹൈദരാബാദ് ബിജാപൂർ ഹൈവേയിൽ രംഗറെഡി ജില്ലയിലെ മിർജകുടയിൽ ഇന്ന് രാവിലെ ഏഴരയോടെ ബസ്സും ലോറിയും കൂട്ടിയിടിച്ച് 20 പേർ മരിച്ചു. 10 സ്ത്രീകളും 10 മാസം പ്രായമുള്ള കുഞ്ഞും ഉൾപ്പെടെയാണ് മരണം. തെലുങ്കാന ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസ്സും നിർമ്മാണ സാമഗ്രികൾ കൊണ്ടുപോകുന്ന ലോറിയുമായിരുന്നു കൂട്ടിയിടിച്ചത്. വിക്രബാദിൽ നിന്ന് ഹൈദരാബാദിലേക്ക് പോവുകയായിരുന്ന ബസ്സിൽ 70 പേരുണ്ടായിരുന്നു. ബസ്സും ലോറിയും തമ്മിൽ കൂട്ടിയിടിച്ചതിന് പിന്നാലെ ലോറിയിൽ ഉണ്ടായിരുന്ന നിർമ്മാണ സാമഗ്രികൾ ബസ്സിലെ യാത്രക്കാരുടെ മേൽ പതിച്ചു. അപകടത്തിൽ രണ്ടു വാഹനങ്ങളിലെയും ഡ്രൈവർമാരും മരിച്ചു. ഒട്ടേറെ പേർക്ക് പരിക്കുകയും ചിലരുടെ നില ഗുരുതരവൂമാണ്. പരിക്കേറ്റവരുടെ ചികിത്സയ്ക്കായി പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ചതായി തെലുങ്കാന സർക്കാർ അറിയിച്ചു വിവിധ മന്ത്രിമാരും സ്ഥലത്തി ക്യാമ്പ് ചെയ്യുന്നുണ്ട്.
ഹൈദരാബാദിൽ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേർ മരിച്ചു
