ഡിസംബറിൻ്റെ തണുപ്പിലും സ്വർണവിലയ്ക്ക് കടുത്ത ചൂടാണ്. വർഷം അവസാനിക്കാനിരിക്കുമ്പോൾ സ്വർണവില കുതിച്ചുയരുന്നു. പുതുവത്സരത്തിൽ സ്വർണ വിലയിൽ കുറവുണ്ടാകുമെന്നായിരുന്നു വിദഗ്ദരുടെ വിലയിരുത്തൽ എന്നാൽ ആ പ്രതീക്ഷകളെയെല്ലാം തകിടം മറിക്കുന്ന തരത്തിലാണ് സ്വർണ വിലയിലുള്ള കുതിപ്പ്. ഇന്നലെ ഒരു പവൻ സ്വർണത്തിൻ്റെ വില 99840 ആയിരുന്നു. ഇന്നലെ വരെ ഇതായിരുന്നു ഈ മാസത്തെ ഏറ്റവും വലിയ തുക. ഇതിൽ നിന്നാണിപ്പോൾ സ്വർണ വില ഏറ്റവും വലിയ സംഖ്യയായ ഒരു ലക്ഷവും കടന്ന് പോയിരിക്കുന്നത്. 1,01,600 രൂപയാണ് ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വില. നാളുകളായി ലക്ഷം തൊടാൻ മടിച്ചു നിൽക്കുകയായിരുന്നെങ്കിലും ഇന്ന് ലക്ഷം എന്ന സർവകാല റെക്കോർഡിൽ സ്വർണ വില എത്തി. ഒരു ഗ്രാം സ്വർണത്തിന് ഇന്നലെ 12480 രൂപയായിരുന്നു. ഇന്നത് 12700 രൂപയായി.
സർവകാല റെക്കോർഡിൽ സ്വർണ വില, പവന് ലക്ഷവും കടന്നു
