ദില്ലിയിൽ വായു മലിനീകരണം കൃത്രിമ മ‍ഴ പെയ്യിക്കാൻ ക്ലൗഡ് സീഡിംഗ് നടത്തി സര്‍ക്കാര്‍

ദില്ലിയിൽ വായു മലിനീകരണം തുടരുന്ന സാഹചര്യത്തില്‍ ക്ലൗഡ് സീഡിംഗ് നടത്തി സര്‍ക്കാര്‍. പിന്നാലെ കൃത്രിമ മഴയ്ക്കുള്ള കാത്തിരിപ്പ് നീളുകയാണ്. ക്ലൗഡ് സീഡിങ് നടത്തി മണിക്കൂർ പിന്നിട്ടിട്ടും മഴ എത്തിയില്ല. വരും മണിക്കൂറുകളിൽ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.മലിനീകരണം നിയന്ത്രിക്കുന്നതില്‍ സർക്കാർ പരാജയപ്പെട്ടുവെന്ന് ആം ആദ്മി പാർട്ടി പറഞ്ഞു. ദില്ലിയിലെ പല പ്രദേശങ്ങളിലും വായു ഗുണനിലവാരം 300ന് മുകളിലാണ്. മലിനീകരണ തോത് കുതിച്ചുയർന്നതോടെയാണ് കഴിഞ്ഞദിവസം ദില്ലി സർക്കാർ ക്ലൗഡ് സീഡിങ് പൂർത്തിയാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *