ചെന്നൈയിൽ ഫലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ച് സിപിഎം

ചെന്നൈ: ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണത്തിന്റെ രണ്ടാം വാർഷികത്തിൽ ചെന്നൈയിൽ ഫലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ച് സിപിഎം. മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ അടക്കമുള്ള പ്രമുഖർ പങ്കെടുത്തു. വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് മുതിർന്ന നേതാക്കളായ കെ.വീരമണി, വൈക്കോ, തമിഴ്‌നാട് കോൺഗ്രസ് അധ്യക്ഷൻ കെ.സെൽവാപെരുന്തഗൈ, വിസികെ അധ്യക്ഷൻ തോൽ തിരുമാവളവൻ, ടിഎംഎംകെ നേതാവ് പ്രൊഫ. ജവഹറുല്ല തുടങ്ങിയവരും പങ്കെടുത്തു.ഗസ്സയിൽ നടക്കുന്നത് മറ്റേതെങ്കിലും ഒരു രാജ്യത്തിന്റെ പ്രശ്‌നമല്ലെന്നും മനുഷ്യത്വത്തിന്റെ പ്രശ്‌നമാണൈന്നും സ്റ്റാലിൻ പറഞ്ഞു. ഇസ്രായേൽ ആക്രമണത്തെ അപലപിച്ച സ്റ്റാലിൻ ആക്രമണം ഉടൻ അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *