‘എഐ ഡോക്ടർ’;ടെക് ലോകത്തെ വിസ്മയിപ്പിക്കാനൊരുങ്ങി ആപ്പിൾ

കാലിഫോര്‍ണിയ: ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (AI) ഉപയോഗിച്ച് വിസ്മയിപ്പിക്കാനൊരുങ്ങി ടെക്ക് ഭീമനായ ആപ്പിൾ. കമ്പനി തങ്ങളുടെ ഹെൽത്ത് ആപ്പ് പൂർണ്ണമായും പുനർരൂപകൽപ്പന ചെയ്യാനും അതിൽ ‘എഐ ഡോക്ടർ’ പോലുള്ള സവിശേഷതകൾ ചേർക്കാനും പദ്ധതിയിടുന്നതായാണ് റിപ്പോർട്ടുകൾ. ആരോഗ്യ സംരക്ഷണ മേഖലയ്ക്ക് വലിയ സംഭാവന നൽകാൻ കമ്പനിക്ക് കഴിയുമെന്ന് ആപ്പിൾ സിഇഒ ടിം കുക്കിന്‍റെ പ്രഖ്യാപനത്തിന് അടിവരയിടുന്നതാണ് ഈ നീക്കം.

Continue Reading

ട്രെയിൻ യാത്രക്കാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത; കേരളത്തിലെ ട്രെയിനുകൾക്ക് വേഗത കൂടും

കൊച്ചി: ട്രെയിൻ യാത്രക്കാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. കേരളത്തിലെ ട്രെയിനുകൾക്ക് വേഗത കൂടും. എറണാകുളം – ഷൊര്‍ണൂര്‍ റൂട്ടിൽ ആധുനിക സിഗ്നലിംഗ് സംവിധാനം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രവൃത്തി അവസാന ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. ഈ റൂട്ടിലുള്ള റെയിൽവേ ട്രാക്കിലെ വളവുകൾ നിവര്‍ത്തുക കൂടി ചെയ്യുന്നതോടെ ട്രെയിനുകൾക്ക് നിലവിലുള്ളതിനേക്കാൾ വേഗത കൈവരിക്കാൻ സാധിക്കും. മണിക്കൂറിൽ 160 കിലോമീറ്റര്‍ വരെ വേഗതയിൽ ഓടാൻ കഴിയുന്ന വന്ദേ ഭാരത് ട്രെയിനുകൾ ഉൾപ്പെടെ ഈ റീച്ചിൽ 80 കിലോമീറ്റര്‍ വരെ, അതായത് പകുതി വേഗതയിലാണ് […]

Continue Reading

സംസ്ഥാനത്ത് വേനല്‍മഴ ശക്തമാകുന്നു

കൊച്ചി: കേരളത്തിൽ വേനല്‍മഴ ശക്തമാകുന്നു. ഇന്ന് മുതല്‍ ശനിയാഴ്ച വരെ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രതയുടെ ഭാഗമായി ഇന്ന് എറണാകുളം, പാലക്കാട്, വയനാട് ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും വെള്ളിയാഴ്ച പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്, വയനാട് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Continue Reading

രജനികാന്ത് നായകനാകുന്ന ജയിലർ 2 ന്റെ ഷൂട്ടിംഗ് അട്ടപ്പാടിയിൽ

അഗളി: ആരാധകർ ആവേശപൂർവം കാത്തിരിക്കുന്ന തമിഴ് സൂപ്പർ താരം രജനികാന്തിന്റെ സിനിമയുടെ ചിത്രീകരണം പത്തിന് ഗോഞ്ചിയൂരിൽ ആരംഭിക്കുന്നു. ജയിലർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണമാണ് ആരംഭിക്കുന്നത്. ഇതിനായി ഗോഞ്ചിയൂരിൽ വലിയ സെറ്റാണ് ഒരുക്കുന്നത്. സംവിധാനം നെൽസനാണ്. ജയിലർ സിനിമയുടെ രണ്ടാംഭാഗത്തിന്റെ സെറ്റ് നിർമാണം പുരോഗമിച്ചു കൊണ്ടിരിക്കുന്നു.ഇവിടെ സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. രജനികാന്ത് ഉൾപ്പെടെയുള്ള താരങ്ങളെല്ലാം ഈ ആഴ്ച അട്ടപ്പാടിയിലെത്തും.

Continue Reading

കേരള സർവകലാശാലയിലെ എംബിഎ പരീക്ഷയുടെ ഉത്തരക്കടലാസുകൾ നഷ്ടമായ സംഭവം; പുനപരീക്ഷ ഏഴിന്

തിരുവനന്തപുരം: എംബിഎ പരീക്ഷയുടെ ഉത്തരക്കടലാസുകൾ കളഞ്ഞു പോയ സംഭവത്തിൽ വീണ്ടും പരീക്ഷ നടത്താൻ തീരുമാനിച്ച് കേരള സർവകലാശാല. ഏപ്രിൽ ഏഴിനാണ് പുനപരീക്ഷ നടത്തുക. ഉത്തര കടലാസ് നഷ്ടപ്പെടുത്തിയ അധ്യാപകനെ പരീക്ഷ ജോലികളിൽ നിന്ന് ഡീബാർ ചെയ്യും. അതേസമയം, പുനപരീക്ഷക്കെതിരെ കോടതി കടുത്ത പ്രതിഷേധത്തിലാണ് വിദ്യാർത്ഥികൾ. എംബിഎ മൂന്നാം സെമസ്റ്റർ പ്രൊജക്ട് ഫിനാൻസ് പരീക്ഷ എഴുതിയ 71 കുട്ടികളുടെ ഉത്തരക്കടലാസാണ് കളഞ്ഞ് പോയത്.

Continue Reading

എറണാകുളത്ത് രണ്ടര വയസുകാരി വെള്ളത്തിൽ വീണു മരിച്ചു

കൊച്ചി: വടക്കൻ പറവൂരിൽ രണ്ടര വയസ്സുകാരി വെള്ളത്തിൽ വീണ് മരിച്ചു. വടക്കൻ പറവൂർ ചെട്ടിക്കാടാണ് സംഭവം ഉണ്ടായത്. ജോഷിയുടെയും ജാസ്മിന്റെയും മകൾ ജൂഹിയാണ് മരിച്ചത്. വീടിനോട് ചേർന്നുള്ള മതിലിന് പുറകിലായാണ് തോടുള്ളത്. സ്ലാബ് ഇടാതെ ഒഴിച്ചിട്ട ഭാഗത്തു കൂടിയാണ് കളിച്ചുകൊണ്ടിരിക്കെ കുട്ടി തോട്ടിലേക്ക് വീണത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.പറവൂർ വടക്കേക്കര പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചിട്ടുണ്ട്.

Continue Reading

സംസ്ഥാനത്ത് ഡീസൽ വില 2 രൂപ കൂട്ടി

ഡീസലിൻ്റെ വില്പന നികുതി കൂട്ടി കർണാടക സർക്കാർ. 18.44 ശതമാനത്തിൽ നിന്നും 21.17 % ആയാണ് വർധിപ്പിച്ചത്. അതോടുകൂടി ഒരു ലിറ്റർ ഡീസലിന് രണ്ട് രൂപ വർധിക്കും.ഇന്ന്മുതൽ 91.02 രൂപയാകും ഡീസലിന്റെ വില. അയൽ സംസ്ഥാനങ്ങളിലേക്കാൾ വില കുറവാണെന്നാണ് സർക്കാർ വാദം.

Continue Reading

സംസ്ഥാനത്ത് മഴക്ക് സാധ്യത; നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, പാലക്കാട്, വയനാട് എന്നീ ജില്ലകളിലാണ് നാളെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വരുന്ന നാല് ദിവസവും മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് ഏപ്രിൽ മൂന്നിന് പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് ചിലയിടങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയെന്ന് മുന്നറിയിപ്പ്.

Continue Reading

കോതമംഗലത്ത് ഇടമലയർ പുഴയിൽ ഒഴുക്കിൽ പെട്ട് രണ്ട് പേർ മുങ്ങി മരിച്ചു

കോതമംഗലം: വടാട്ടുപാറ ഭാഗത്ത് ഇടമലയാര്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു. ആലുവ പേങ്ങാട്ടുശേരി സ്വദേശി വടക്കേ തോലക്കര വീട്ടിൽ സിദ്ധിക്ക് (38), ഇദ്ദേഹത്തിന്റെ സഹോദരിയുടെ മകൻ അബു ഫായിസ് (21) എന്നിവരാണ് മരിച്ചത്. വടാട്ടുപാറ പലവന്‍പടി എന്ന വനമേഖലയ്ക്ക് അടുത്തായിരുന്നു സംഭവം. ഇടമലയാര്‍ വൈദ്യുതി പദ്ധതിയില്‍നിന്ന് വൈദ്യുതി ഉത്പാദനം കഴിഞ്ഞെത്തുന്ന ജലമാണ് ഈ പുഴയിലുണ്ടാവുക. ചൊവ്വാഴ്ച പകല്‍ വൈദ്യുതി ഉത്പാദനമുണ്ടായിരുന്നതിനാല്‍ പുഴയിലാകെ വെള്ളമുണ്ടായിരുന്നു.സിദ്ധിക്കും ഫായിസും നിന്ന മണല്‍തിട്ട അടര്‍ന്ന് ഇരുവരും ഒഴുക്കില്‍പ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്നവരുടെ രക്ഷിക്കാനുള്ള ശ്രമവും വിഫലമായി. […]

Continue Reading

കേന്ദ്ര ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മന്ത്രി വീണ ജോർജ്

ദില്ലി: ആശാവർക്കർമാരുടെ ആവശ്യങ്ങൾ പരിഗണിക്കാമെന്ന ഉറപ്പ് കേന്ദ്ര ആരോഗ്യമന്ത്രിയില്‍ നിന്ന് കിട്ടിയതായി മന്ത്രി വീണ ജോര്‍ജ്. ഇന്‍സെന്‍റീവ് വര്‍ധനയും, കോബ്രാന്‍ഡിംഗിലെ കുടിശ്ശിക നല്‍കുന്നതും പരിശോധിക്കുമെന്ന് ജെ പി നദ്ദ പറഞ്ഞതായി കൂടിക്കാഴ്ചയ്ക്ക് ശേഷം വീണ ജോര്‍ജ് പറഞ്ഞു. കേന്ദ്രം തുക വര്‍ധിപ്പിക്കാതെ സംസ്ഥാനത്തിന് ഒന്നും ചെയ്യാനാവില്ലെന്നും വീണ ജോര്‍ജ് വ്യക്തമാക്കി.

Continue Reading