ആശമാരുടെ സമരം രാഷ്ട്രീയ പ്രേരിതം എന്ന് മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: ഒരു വിഭാഗം ആശാ തൊഴിലാളികളുടെ സമരം രാഷ്ട്രീയപ്രേരിതം മാത്രമാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി. ശിവൻകുട്ടി.ആശ പദ്ധതി കേന്ദ്ര പദ്ധതിയായതിനാൽ, ആശമാരെ കേന്ദ്രസർക്കാർ ഇതുവരെ ഒരു തൊഴിലാളി വിഭാഗമായി അംഗീകരിച്ചിട്ടില്ലെന്നും, ആരംഭത്തിൽ ലഭിച്ച ഇൻസെന്റീവ് മാത്രമാണ് ഇന്നും കേന്ദ്രം നൽകുന്നതെന്നും മന്ത്രി വ്യക്തമാക്കിട്ടുണ്ട് എന്നാൽ, ആശമാർക്ക് മികച്ച ഓണറേറിയം നൽകുന്ന സംസ്ഥാനമായി കേരളം മാറിയതായി അദ്ദേഹം വ്യക്തമാക്കി. 2016-ൽ എൽ.ഡി.എഫ് സർക്കാർ അധികാരത്തിലെത്തുമ്പോൾ ആശമാർക്ക് ഓണറേറിയമായി ആയിരം രൂപ മാത്രമായിരുന്നു. തുടർന്ന് ആകെ 6000 രൂപയുടെ […]

Continue Reading

മ്യാൻമറിൽ വീണ്ടും ഭൂചലനം; 5.5 തീവ്രത രേഖപ്പെടുത്തി

ദില്ലി: മ്യാൻമറിൽ വീണ്ടും ഭൂചലനം. ഞായറാഴ്ച പുലർച്ചെയാണ് 5.5 തീവ്രതയുള്ള ഭൂചലനമാണ് സെൻട്രൽ മ്യാൻമറിലെ ചെറുനഗരമായ മെയ്‌ക്‌തിലയിൽ അനുഭവപ്പെട്ടത്. മാർച്ച് 28ന് 7.7 തീവ്രതയുള്ള ഭൂകമ്പം ഉണ്ടായതിന് പിന്നാലെയുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് ഭൂകമ്പം ഉണ്ടായത്. 3649 പേരാണ് മാർച്ച് 28നുണ്ടായ ഭൂചലനത്തിൽ മ്യാൻമറിൽ കൊല്ലപ്പെട്ടത്. മ്യാൻമറിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ മണ്ഡലൈയ്ക്ക് സമീപമാണ് നിലവിലെ ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം .

Continue Reading

വിഷുവിനെ വരവേൽക്കാനൊരുങ്ങി മറുനാടൻ മലയാളികൾ

ദുബൈ: നാട്ടിലില്ലെങ്കിലും നാട്ടിലെ ആഘോഷങ്ങള്‍ പ്രവാസി മലയാളികൾ ഗംഭീരമായി കൊണ്ടാടാറുണ്ട്. ഓണവും ക്രിസ്മസും പെരുന്നാളും വിഷുവുമെല്ലാം പ്രവാസി മലയാളികള്‍ വിപുലമായി ആഘോഷിക്കാറുണ്ട്. മറുനാട്ടിലെ ഇത്തരം ആഘോഷങ്ങള്‍ ഒത്തുചേരലിന്‍റെയും പങ്കുവെക്കലിന്‍റെയും കൂട്ടായ്മയുടെയും നല്ല സന്ദേശങ്ങള്‍ കൂടി പകര്‍ന്നു നല്‍കുന്നവയാണ്. കേരളത്തിന്‍റെ കാര്‍ഷിക വിളവെടുപ്പ് ഉത്സവമായ വിഷു ആഘോഷത്തിന് ഒരുങ്ങിയിരിക്കുകയാണ് പ്രവാസ ലോകവും.കടല്‍ കടന്നെത്തിയ കണി വെള്ളരിയും പച്ചക്കറികളും പഴവര്‍ഗങ്ങളും ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ നിറയുമ്പോള്‍ അവ വീട്ടിലെത്തിച്ച് മനോഹരമായി കണിയൊരുക്കാനുള്ള തിരക്കിലാണ് പ്രവാസി മലയാളികള്‍. ക​ണി​വെ​ള്ള​രി​യും കൊ​ന്ന​പ്പൂ​വും ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ൽ വി​ൽ​പ​ന​ക്കെ​ത്തി​. […]

Continue Reading

മണലിൽ പൂർണമായും മുങ്ങി മുതലപ്പൊഴി അഴിമുഖം; മ​ത്സ്യ​ബ​ന്ധ​നം പൂ​ർ​ണ​മാ​യി സ്തം​ഭി​ച്ചു

തിരുവനന്തപുരം: മുതലപ്പൊഴിയിൽ അഴിമുഖം പൂർണ്ണമായും മണൽ മൂടിയതോടെ തു​റ​മു​ഖ​ത്ത് മ​ത്സ്യ​ബ​ന്ധ​നം പൂ​ർ​ണ​മാ​യി സ്തം​ഭി​ച്ചു. കടലിൽ പോകാനാവാതെ തീ​ര​വാ​സി​ക​ൾ ഉ​പ​ജീ​വ​ന പ്ര​തി​സ​ന്ധി​യി​ലാണ്. മീൻപിടുത്തക്കാർ കടലിൽ പോകുന്നത് മരിയാപുരം അഞ്ചുതെങ്ങ് എന്നീ മേഖലകളിൽ നിന്നാണ്. ഡ്രഡ്ജർ ഉപയോഗിച്ചുള്ള മണൽമാറ്റം കാര്യക്ഷമമല്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. മണൽ നീക്കത്തിനായി തുറമുഖ കേന്ദ്രത്തിൽ പ്രവർത്തിച്ചുവരുന്ന ഡ്രജ്ജറിനു ശേഷി കുറവാണെന്ന് നേരെത്തെ കണ്ടെത്തിയിരുന്നു. വേലിയേറ്റ സമയത്ത് വീടുകളിലേക്ക് വെള്ളം കയറാൻ സാധ്യതയുണ്ട്. അഴിമുഖത്ത് മണൽ മൂടിയതിനാൽ കായൽ കരയിലെ വീടുകളിൽ വെള്ളം കയറുമെന്ന ആശങ്കയിലാണ് തീരദേശവാസികൾ. […]

Continue Reading

അഭിഭാഷകനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവം; കൂടുതൽ വിവരങ്ങൾ പുറത്ത്

കൊല്ലം: സർക്കാർ മുൻ അഭിഭാഷകൻ പി.ജി. മനുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. രണ്ടുമാസം മുൻപാണ് കൊല്ലം ആനന്ദവല്ലീശ്വരത്ത് വീട് വാടകയ്ക്ക് എടുത്തത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കൊല്ലപ്പെട്ട ഡോക്ടർ വന്ദനദാസ് കേസിലെ പ്രതിഭാഗം അഭിഭാഷകനായിരുന്നു പി.ജി. മനു. അഭിഭാഷകനായ ആളൂരിനോടൊപ്പം മനു കൊല്ലം കോടതിയിൽ ഹാജരായിരുന്നു. കോടതിയിൽ കേസ് നടപടികൾ നടക്കുമ്പോഴാണ് വാടകവീട്ടിൽ വന്നിരുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി മനു ഇവിടെ താമസിച്ചിരുന്നു. കേസിനെ കുറിച്ച് കൂടുതൽ പഠിക്കാനാണ് താമസിച്ചതെന്നാണ് വീട്ടുടമസ്ഥനോട് […]

Continue Reading

കണ്ണൂരിൽ ട്രെയിനിന് നേരെ കല്ലേറ്

കണ്ണൂര്‍: കണ്ണൂരിൽ ട്രെയിനിന് നേരെ കല്ലേറ്. കോയമ്പത്തൂർ – കണ്ണൂർ എക്സ്പ്രസ് യാത്രക്കാരെ ഇറക്കി കണ്ണൂർ സ്റ്റേഷൻ യാർഡിലേക്ക് മാറ്റുന്നതിനിടെയാണ് മൂന്ന് വട്ടം കല്ലേറുണ്ടായത്. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം നടന്നത് കല്ലെറിഞ്ഞ ഏഴോം സ്വദേശി എം രൂപേഷിനെ കണ്ണൂർ ആർപിഎഫ് പിടികൂടി. ട്രാക്കിൽ കയറി അടികൂടിയതിന് മറ്റ് രണ്ട് പേർക്കെതിരെയും കേസെടുത്തു.കഴിഞ്ഞ ദിവസം പാലക്കാട് ട്രെയിനുനേരെ സാമൂഹ്യവിരുദ്ധരുടെ കല്ലേറുണ്ടായിരുന്നു. കല്ലേറിഞ്ഞതിൽ ട്രെയിനിലെ യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. കന്യാകുമാരി-ബാംഗ്ലൂര്‍ എക്സ്പ്രസിനുനേരെയാണ് പാലക്കാട് ലക്കിടി റെയില്‍വെ സ്റ്റേഷൻ […]

Continue Reading

മേലാറ്റൂരിൽ ട്രെയിൻ തട്ടി ഒരാൾ മരിച്ചു

മലപ്പുറം: മേലാറ്റൂരിൽ ട്രെയിൻ തട്ടി ഒരാൾ മരിച്ചു. ഷൊർണൂരിൽ നിന്ന് നിലമ്പൂരിലേക്ക് പോകുകയായിരുന്ന ട്രെയിൻ തട്ടിയാണ് അപകടം ഉണ്ടായിരിക്കുന്നത്. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Continue Reading

ഇന്ന് ഓശാന ഞായ‍‍ര്‍

കൊച്ചി: യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ സ്മരണകളുണർത്തി കുരുത്തോലകളേന്തി ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആഘോഷിക്കും. സഹനത്തിന്റെയും കുരിശുമരണത്തിന്റെയും ദിനങ്ങളായ പീഡാനുഭവവാരത്തിന് ഇതോടെ തുടക്കമാവും. യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിനൊപ്പം അന്ത്യ അത്താഴത്തിന്റെയും കാൽവരിക്കുന്നിലെ കുരിശുമരണത്തിന്റെയും ഉയിർപ്പുതിരുന്നാളിന്റെയും ഓർമ്മ പുതുക്കുന്ന നാളാണിത്. യേശുക്രിസ്തുവിനെ യഹൂദജനം രാജകീയപദവികളോടെ ഒലിവ് ഇലകളേന്തി ജറുസലേം നഗരത്തിലേക്ക് വരവേറ്റതിനെ അനുസ്മരിച്ച്, ദേവാലയങ്ങളിൽ ഇന്ന് കുരുത്തോല ഘോഷയാത്രയും ദിവ്യബലിയും നടത്തും.

Continue Reading

നടിയെ ആക്രമിച്ച കേസില്‍ വാദം പൂര്‍ത്തിയായി

കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസില്‍ വാദം പൂര്‍ത്തിയായി. വാദത്തില്‍ വ്യക്തത വരുത്തുന്നതിനായി കേസ് മെയ് 21ന് പരിഗണിക്കും. അതിന്ശേഷമായിരിക്കും വിചാരണക്കോടതി കേസ് വിധി പറയാന്‍ മാറ്റുക. ഏഴുവർഷത്തോളം നീണ്ട വിചാരണ നടപടികൾ ഒടുവിലാണ് നടിയെ ആക്രമിച്ച കേസിൽ വാദം പൂർത്തിയാകുന്നത്. എട്ടാം പ്രതി ദിലീപിന്റേത് ഉള്‍പ്പടെയുള്ള പ്രതിഭാഗം വാദം പൂര്‍ത്തിയായി. പ്രോസിക്യൂഷന്റെ മറുപടി വാദം പത്ത് ദിവസത്തിനകം പൂര്‍ത്തിയായെക്കും.

Continue Reading

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത . നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, തൃശ്ശൂർ, മലപ്പുറം ജില്ലകളിലാണ് മുന്നറിയിപ്പ്. കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.

Continue Reading