പുതിയ സാമ്പത്തിക വർഷത്തിലും കുതിച്ചുയർന്ന് സ്വർണ്ണ വില ; 68000 കടന്നു

കൊച്ചി: പുതിയ സാമ്പത്തിക വർഷത്തിലും കുതിച്ചുയർന്ന് സ്വർണ്ണ വില. ആദ്യമായി 68,000 കടന്നു. പവന് ഒറ്റയടിക്ക് 680 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 68,000 കടന്നത്. 68,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 85 രൂപയാണ് വര്‍ധിച്ചത്. 8510 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

Continue Reading

രാജ്യത്ത് വീണ്ടും ഗ്യാസ് സിലിണ്ടറുകൾക്ക് വില കുറഞ്ഞു

ദില്ലി: വാണിജ്യ ആവശ്യങ്ങൾക്കുള്ള ഗ്യാസ് സിലണ്ടറുകളുടെ വില കുറഞ്ഞു. 19 കിലോഗ്രാം വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറുകൾക്ക് 41 രൂപയാണ് കുറച്ചത്. ദില്ലിയിൽ പുതുക്കിയ റീട്ടെയിൽ വിൽപ്പന വില ഇപ്പോൾ 1,762 രൂപയാണ്. ചെന്നൈയിൽ വില 1921.50 ആയി. കൊച്ചിയിൽ 1767-1769 രൂപ നിരക്കിലാകും വാണിജ്യ സിലണ്ടറുകൾ ലഭിക്കുക. ഹോട്ടലുകളും റെസ്റ്റോറന്റുകളും ഉൾപ്പെടെ എൽപിജിയെ ആശ്രയിക്കുന്നവര്‍ക്ക് ഈ ക്രമീകരണം കുറച്ച് ആശ്വാസം നൽകും.ഗാർഹിക എല്‍പിജി വില മാറ്റമില്ലാതെ തുടരുന്നു.

Continue Reading

പന്നിയങ്കര ടോൾ പ്ലാസയിൽ ഇന്നു മുതൽ ടോൾ നിരക്കിൽ വർധന; പ്രദേശവാസികളിൽ നിന്നും ടോൾ പിരിക്കാൻ തീരുമാനം

തൃശ്ശൂർ: പന്നിയങ്കര ടോൾ പ്ലാസയിൽ ഇന്നു മുതൽ ടോൾ നിരക്കിൽ വർധന. ടോൾ പിരിവ് ആരംഭിച്ചത് മുതൽ ഇത് അഞ്ചാം തവണയാണ് പന്നിയങ്കരയിൽ നിരക്ക് വർധനയുണ്ടാവുന്നത്. കാർ, ജീപ്പ് ഉൾപ്പെടെയുള്ള ചെറുവാഹനങ്ങൾക്കാണ് ടോൾ നിരക്ക് കൂട്ടിയിരിക്കുന്നത് . എന്നാൽ പ്രദേശവാസികളിൽ നിന്ന് ടോൾ പിരിച്ചാൽ തടയുമെന്ന് നാട്ടുകാർ വ്യക്തമാക്കി.പ്രദേശവാസികൾക്കുള്ള സൗജന്യ യാത്ര ഇന്നു മുതൽ നിർത്തലാക്കുമെന്നും ഏഴര കിലോമീറ്റർ പരിധിയിലുള്ള അപേക്ഷ നൽകിയവർക്ക് മാത്രമേ സൗജന്യം അനുവദിക്കുകയുള്ളൂവെന്നുമാണ് ടോൾ കമ്പനി പറയുന്നത്. നാട്ടുകാരിൽ നിന്ന് ടോൾ പിരിച്ചാൽ […]

Continue Reading

ഇന്ത്യയില്‍ കാര്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാനൊരുങ്ങി പയനിയര്‍

കൊച്ചി : 2026-ല്‍ ഇന്ത്യയില്‍ കാര്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാനൊരുങ്ങി പയനിയര്‍ കോര്‍പ്പറേഷന്‍.2023-ല്‍ രാജ്യത്ത് ഗവേഷണ വികസന കേന്ദ്രം സ്ഥാപിതമായതിനെത്തുടര്‍ന്ന്, ഈ സംരംഭത്തിലൂടെ പയനിയര്‍ ഗ്രൂപ്പിന്റെ ഇന്ത്യയിലെ സാന്നിധ്യവും വര്‍ധിപ്പിക്കും. കൂടാതെ, പുറത്തുനിന്നുള്ള എക്‌സിക്യൂട്ടീവുകളെയും വ്യവസായ വിദഗ്ധരെയും കൊണ്ടുവരികയും ഇന്ത്യയിലും ജര്‍മ്മനിയിലും ഗവേഷണ വികസന സൗകര്യങ്ങള്‍ സ്ഥാപിക്കുകയും ചെയ്യുന്നതുള്‍പ്പെടെ ആഗോളതലത്തില്‍ ഒരു പ്രധാന സ്ഥാനം കൈവരിക്കാനുള്ള നടപടികള്‍ കമ്പനി സ്വീകരിച്ചുവരികയാണ്. ജപ്പാന് പുറത്തുള്ള പ്രധാന വിപണികളിലൊന്നായാണ് പയനിയര്‍ ഇന്ത്യയെ കണക്കാക്കുന്നത്. പ്രാദേശിക കരാറുകാരുമായി സഹകരിച്ച് കാര്‍ ഉല്‍പ്പന്നങ്ങളുടെ പ്രാദേശിക […]

Continue Reading

പൊട്ടിയ ഗ്ലാസുമായി സർവീസ് നടത്തിയ കെഎസ്ആർടിസി ബസിന് പിഴയിട്ട് എംവിഡി

പത്തനംതിട്ട: പൊട്ടിയ ഗ്ലാസുമായി സർവീസ് നടത്തിയ കെഎസ്ആർടിസി ബസിന് പിഴയിട്ട് എംവിഡി. പത്തനംതിട്ട മല്ലപ്പള്ളി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരാണ് നടപടിയെടുതിരിക്കുന്നത്. തിരുവല്ല ഡിപ്പോയിലെ കെഎസ്ആർടിസി ഓർഡിനറി ബസിന്റെ മുൻഭാഗത്തെ ഗ്ലാസ് പൊട്ടിയ നിലയിലായിരുന്നു. പൊട്ടിയ ഗ്ലാസുമായി സർവീസ് നടത്തിയത് ശ്രദ്ധയിൽ പെട്ടതോടെയാണ് നടപടി.250 രൂപ പിഴ അടയ്ക്കാൻ നോട്ടീസ് നൽകിയിട്ടുണ്ട്.

Continue Reading

ഇത് ചരിത്ര നേട്ടം;200 കോടി ക്ലബ്ബിൽ ഇടം നേടി എമ്പുരാൻ

മോഹ​ൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന് പുത്തൻ നേട്ടം. ചിത്രം ആ​ഗോളതലത്തിൽ 200 കോടി ക്ലബിൽ ഇടംപിടിച്ചു. ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉയർന്നുനിൽക്കേയാണ് സിനിമ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. മോഹൻലാലാണ് ഈ വിവരം സോഷ്യൽ മീഡിയയിലൂടെ ആദ്യം അറിയിച്ചത്. റിലീസ് ചെയ്ത് വെറും അഞ്ച് ദിവസംകൊണ്ടാണ് എമ്പുരാൻ 200 കോടി ക്ലബിലെത്തിയത്. എമ്പുരാൻ ചരിത്രം സൃഷ്ടിച്ചുവെന്നാണ് പ്രത്യേക പോസ്റ്റർ പങ്കുവെച്ചുകൊണ്ട് മോഹൻലാൽ കുറിച്ചത്. നേരത്തേ 48 മണിക്കൂറിലാണ് ചിത്രം 100 കോടി ക്ലബിൽ ഇടംപിടിച്ചത്. അതേസമയം […]

Continue Reading

ഉത്സവപ്പിരിവിന് കുടുംബം പൈസ നൽകിയില്ല അരങ്ങേറ്റത്തിന് ഒരുങ്ങിയ കുട്ടികളെ മടക്കി അയച്ച് ക്ഷേത്രം ഭാരവാഹികൾ

തിരുവനന്തപുരം: അരങ്ങേറ്റത്തിന് ഒരുങ്ങിയ കുട്ടികളെ മടക്കി അയച്ച് ക്ഷേത്രം ഭാരവാഹികൾ. നൃത്തം ചെയ്യാനാകാതെ വന്നതോടെ കുട്ടികൾ കണ്ണീരോടെ വീട്ടിലേക്ക് മടങ്ങി. നെയ്യാറ്റിൻകര ചെങ്കൽ കാരിയോട് ഭദ്രകാളി ദേവീ ക്ഷേത്രത്തിലാണ് സംഭവം നടന്നിരിക്കുന്നത്.രണ്ട് കുട്ടികളെയാണ് വിലക്കിയത്. ഉത്സവപ്പിരിവിന് കുട്ടിയുടെ കുടുംബം 5000 രൂപ നൽകാത്തതിലെ വൈരാഗ്യമാണ് വിലക്കിന് പിന്നിലെന്നാണ് പറയുന്നത് .നൃത്താധ്യാപികയോട് കമ്മറ്റി ഭാരവാഹികൾ മോശമായി പെരുമാറിയെന്നും ആരോപണമുയർന്നു . ക്ഷേത്രം ഭാരവാഹികൾ മദ്യപിച്ചിരുന്നുവെന്ന് അധ്യാപിക ഷെർലി പറഞ്ഞു . സ്ത്രീയാണെന്ന പരിഗണനപോലും തരാതെ അത്രയും മോശമായ രീതിയിലാണ് […]

Continue Reading

SFIO അന്വേഷണത്തിനെതിരായ CMRL ഹര്‍ജി പരിഗണിക്കുന്നത് ഇനി പുതിയ ബെഞ്ച്

മാസപ്പടി കേസിൽ ഡല്‍ഹി ഹൈക്കോടതിയിലെ ഹർജി പരിഗണിക്കുന്നത് വൈകും. ഡല്‍ഹി ഹൈക്കോടതിയിലെ പുതിയ ബെഞ്ച് കേസിൽ വിധി പറയും. ഏത് ബെഞ്ച് പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസ് തീരുമാനിക്കും. കേസ് പരിഗണിച്ചിരുന്ന ജഡ്ജി സ്ഥലമാറിയതിനെത്തുടര്‍ന്നാണ് പുതിയ ബെഞ്ചിന് വിടുന്നത്. എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ സിഎംആർഎൽ നൽകിയ ഹർജിയിലാണ് വിധി വരാൻ വൈകുന്നത്.മാസപ്പടി കേസിൽ എസ്എഫ്‌ഐഒ അന്വേഷണം ചട്ടവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് സിഎംആര്‍എല്‍ ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. എക്സാലോജിക് – സിഎംആർഎൽ ദുരൂഹ ഇടപാടിൽ അന്വേഷണം പൂർത്തിയായെന്നും എസ്എഫ്ഐഒ ഡൽഹി ഹൈകോടതിയെ അറിയിച്ചിരുന്നു. […]

Continue Reading

പിക്കപ്പ് ഇടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം

പാലക്കാട്: പാലക്കാട് പട്ടാമ്പി മുതുതലയിൽ പിക്കപ്പ് ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. മുതുതല കൊട്ടിയാട്ടുപറമ്പിൽ വേലായുധനാണ് (75) മരിച്ചത്. ഇന്ന് വൈകിട്ട് 5മണിക്കായിരുന്നു സംഭവം. അപകടത്തിൽ ഗുരുതര പരിക്കേറ്റ വേലായുധനെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

Continue Reading

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വേനൽ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വേനൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രിൽ 3ന് പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ടാണ്. 4 ന് എറണാകുളം, തൃശൂ‌ർ ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ […]

Continue Reading