എറണാകുളത്ത് രണ്ടര വയസുകാരി വെള്ളത്തിൽ വീണു മരിച്ചു

കൊച്ചി: വടക്കൻ പറവൂരിൽ രണ്ടര വയസ്സുകാരി വെള്ളത്തിൽ വീണ് മരിച്ചു. വടക്കൻ പറവൂർ ചെട്ടിക്കാടാണ് സംഭവം ഉണ്ടായത്. ജോഷിയുടെയും ജാസ്മിന്റെയും മകൾ ജൂഹിയാണ് മരിച്ചത്. വീടിനോട് ചേർന്നുള്ള മതിലിന് പുറകിലായാണ് തോടുള്ളത്. സ്ലാബ് ഇടാതെ ഒഴിച്ചിട്ട ഭാഗത്തു കൂടിയാണ് കളിച്ചുകൊണ്ടിരിക്കെ കുട്ടി തോട്ടിലേക്ക് വീണത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.പറവൂർ വടക്കേക്കര പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചിട്ടുണ്ട്.

Continue Reading

സംസ്ഥാനത്ത് ഡീസൽ വില 2 രൂപ കൂട്ടി

ഡീസലിൻ്റെ വില്പന നികുതി കൂട്ടി കർണാടക സർക്കാർ. 18.44 ശതമാനത്തിൽ നിന്നും 21.17 % ആയാണ് വർധിപ്പിച്ചത്. അതോടുകൂടി ഒരു ലിറ്റർ ഡീസലിന് രണ്ട് രൂപ വർധിക്കും.ഇന്ന്മുതൽ 91.02 രൂപയാകും ഡീസലിന്റെ വില. അയൽ സംസ്ഥാനങ്ങളിലേക്കാൾ വില കുറവാണെന്നാണ് സർക്കാർ വാദം.

Continue Reading

സംസ്ഥാനത്ത് മഴക്ക് സാധ്യത; നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, പാലക്കാട്, വയനാട് എന്നീ ജില്ലകളിലാണ് നാളെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വരുന്ന നാല് ദിവസവും മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് ഏപ്രിൽ മൂന്നിന് പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് ചിലയിടങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയെന്ന് മുന്നറിയിപ്പ്.

Continue Reading

കോതമംഗലത്ത് ഇടമലയർ പുഴയിൽ ഒഴുക്കിൽ പെട്ട് രണ്ട് പേർ മുങ്ങി മരിച്ചു

കോതമംഗലം: വടാട്ടുപാറ ഭാഗത്ത് ഇടമലയാര്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു. ആലുവ പേങ്ങാട്ടുശേരി സ്വദേശി വടക്കേ തോലക്കര വീട്ടിൽ സിദ്ധിക്ക് (38), ഇദ്ദേഹത്തിന്റെ സഹോദരിയുടെ മകൻ അബു ഫായിസ് (21) എന്നിവരാണ് മരിച്ചത്. വടാട്ടുപാറ പലവന്‍പടി എന്ന വനമേഖലയ്ക്ക് അടുത്തായിരുന്നു സംഭവം. ഇടമലയാര്‍ വൈദ്യുതി പദ്ധതിയില്‍നിന്ന് വൈദ്യുതി ഉത്പാദനം കഴിഞ്ഞെത്തുന്ന ജലമാണ് ഈ പുഴയിലുണ്ടാവുക. ചൊവ്വാഴ്ച പകല്‍ വൈദ്യുതി ഉത്പാദനമുണ്ടായിരുന്നതിനാല്‍ പുഴയിലാകെ വെള്ളമുണ്ടായിരുന്നു.സിദ്ധിക്കും ഫായിസും നിന്ന മണല്‍തിട്ട അടര്‍ന്ന് ഇരുവരും ഒഴുക്കില്‍പ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്നവരുടെ രക്ഷിക്കാനുള്ള ശ്രമവും വിഫലമായി. […]

Continue Reading

കേന്ദ്ര ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മന്ത്രി വീണ ജോർജ്

ദില്ലി: ആശാവർക്കർമാരുടെ ആവശ്യങ്ങൾ പരിഗണിക്കാമെന്ന ഉറപ്പ് കേന്ദ്ര ആരോഗ്യമന്ത്രിയില്‍ നിന്ന് കിട്ടിയതായി മന്ത്രി വീണ ജോര്‍ജ്. ഇന്‍സെന്‍റീവ് വര്‍ധനയും, കോബ്രാന്‍ഡിംഗിലെ കുടിശ്ശിക നല്‍കുന്നതും പരിശോധിക്കുമെന്ന് ജെ പി നദ്ദ പറഞ്ഞതായി കൂടിക്കാഴ്ചയ്ക്ക് ശേഷം വീണ ജോര്‍ജ് പറഞ്ഞു. കേന്ദ്രം തുക വര്‍ധിപ്പിക്കാതെ സംസ്ഥാനത്തിന് ഒന്നും ചെയ്യാനാവില്ലെന്നും വീണ ജോര്‍ജ് വ്യക്തമാക്കി.

Continue Reading

പെരുന്നാൾ കിറ്റ് വിതരണം

എം ഇ എസ് കോഴിക്കോട് താലൂക്ക്  കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുന്നാൾ കിറ്റ് വിതരണം ചെയ്തു. എം.ഇ.എസ് നടക്കാവ് വുമൻസ് കോളജിൽ വെച്ച് കോഴിക്കോട് കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് കെ.സി. ശോഭിത വിതരണം നിർവ്വഹിച്ചു. വാടകക്ക് ഓട്ടോ റിക്ഷ എടുത്ത് ഓടുന്ന പാവപ്പെട്ട ഓട്ടോ തൊഴിലാളികൾക്കും , വാടകക്ക് താമസിക്കുന്നവർക്കും, മാറാരോഗികൾക്കും. അവശത അനുഭവിക്കുന്നവർക്കും എല്ലാ പെരുന്നാളിനും ആശ്വാസം നൽകുന്നതാണ് എം.ഇ.എസ് താലൂക്ക് കമ്മിറ്റിയുടെ കാര്യണ്യ പ്രവർത്തനങ്ങൾ എന്ന് അവർ അഭിപ്രായപ്പെട്ടു. താലൂക്ക് പ്രസിഡണ്ട് ഹാഷിം കടാകലകം അദ്ധ്യക്ഷത […]

Continue Reading

വഖഫ് നിയമ ഭേദഗതി ബില്ല് നാളെ

ദില്ലി: വഖഫ് നിയമ ഭേദഗതി ബില്‍ നാളെ ലോക്സഭയില്‍ അവതരിപ്പിക്കും. നാളെ ഉച്ചയ്ക്ക് 12 മണിക്കാണ് ബില്ല് സഭയിൽ അവതരിപ്പിക്കുക. എട്ട് മണിക്കൂർ ചർച്ച നടക്കും. പിന്നാലെ കാര്യോപദേശക സമിതി യോഗം പ്രതിപക്ഷം ബഹിഷ്‌കരിച്ചു. എല്ലാ എം.പിമാർക്കും വിപ്പ് നൽകാൻ ഭരണപക്ഷം തീരുമാനിച്ചു . വഖഫ് ബിൽ ചർച്ചയിൽ സിപിഎം എംപിമാർ പങ്കെടുക്കില്ല. കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമുള്ള മൂന്ന് എംപിമാർ മധുരയിൽ പാർട്ടി കോൺഗ്രസ് നടക്കുന്നത് കാരണംജെപിസിയിലൂടെ കടന്ന് ഭരണപക്ഷ നിര്‍ദ്ദേശങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയ വഖഫ് […]

Continue Reading

“റീ എഡിറ്റിം​ഗ് സമ്മർദ്ദത്തിന്റെ പുറത്തല്ല; ഞങ്ങൾക്ക് ശരിയെന്ന് തോന്നിയതാണ് ഇപ്പോൾ ചെയ്തത്”; ആന്റണി പെരുമ്പാവൂർ

കൊച്ചി: എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി നിർമാതാവ് ആന്റണി പെരുമ്പാവൂർ. തെറ്റുകള്‍ തിരുത്തുക എന്നത് ഞങ്ങളുടെ ചുമതല ആണെന്നും പൃഥ്വിരാജിനെ ഒറ്റപ്പെടുത്തേണ്ട കാര്യമില്ലെന്നും ആന്റണി മാധ്യമങ്ങളോട് പറഞ്ഞു. റീ എഡിറ്റിം​ഗ് എല്ലാവരുടെയും സമ്മതപ്രകാരമാണെന്നും അല്ലാതെ ആരുടെയും സമ്മർദ്ദം കാരണമല്ലെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. ‘ഭയം എന്നുള്ളതല്ല. നമ്മൾ ഈ സമൂഹത്തിൽ ജീവിക്കുന്നതാണല്ലോ. ഞങ്ങൾ ഒന്നിച്ച് എടുത്ത തീരുമാനമാണ് റീ എഡിറ്റ്. രണ്ട് മിനിറ്റും ചെറിയ സെക്കന്റും മാത്രമാണ് കട്ട് ചെയ്തിരിക്കുന്നത്. വേറെ ആരുടെയും നിർദ്ദേശപ്രകാരമല്ല ഈ […]

Continue Reading

ചായ കുടിച്ചു കൊണ്ടിരിക്കെ ആറു വയസുകാരി കുഴഞ്ഞു വീണു മരിച്ചു

പാലാ.ഇടപ്പാടി അഞ്ചാനിക്കൽ സോണി ജോസഫിന്റെയും.മഞ്ചു സോണിയുടെയും മകൾ ജുവാനാ സോണി (6) അന്തരിച്ചു.പിതാവായ സോണിയുടെ മടിയിലിരുന്ന് ചായ കുടിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഏക പുത്രി കുഴഞ്ഞ് വീണത്.  ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

Continue Reading

ഗുജറാത്തിൽ പടക്ക നിര്‍മ്മാണശാലയിൽ വൻ സ്ഫോടനം

അഹമ്മദാബാദ്: ഗുജറാത്തിലെ പടക്ക നിർമ്മാണശാലയിലുണ്ടായ വൻ സ്ഫോടനത്തിൽ 17 തൊഴിലാളികൾ മരിച്ചു. ഗുജറാത്ത് ഡീസയിലെ പടക്ക നിര്‍മ്മാണശാലയിലും ഗോഡൗണിലുമാണ് സ്ഫോടനമുണ്ടായിരിക്കുന്നത്.കെട്ടിടത്തിന്‍റെ സ്ലാബ് തകർന്നതിനെ തുടർന്ന് രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടായതാണ് മരണനിരക്ക് കൂടാൻ കാരണം. സ്ഥലത്ത് ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. സ്ഫോടനത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല.

Continue Reading