ചന്ദ്രനില്‍ ഇന്ന് അഥീന എത്തിച്ചേരും , ദക്ഷിണധ്രുവത്തിന് തൊട്ടടുത്ത് തന്നെ.

കാലിഫോര്‍ണിയ: അമേരിക്കൻ സ്വകാര്യ കമ്പനി ഇന്‍റ്യൂറ്റീവ് മെഷീൻസിന്‍റെ ചാന്ദ്ര ലാൻഡർ അഥീന ഇന്ന് ചന്ദ്രനിൽ ഇറങ്ങും. ഇന്ത്യൻ സമയം രാത്രി 11:02നാണ് ലാൻഡിംഗ് നടക്കുക. ഇന്‍റ്യൂറ്റീവ് മെഷീൻസിന്‍റെ തന്നെ ഒഡീസിയസ് ആണ് ചന്ദ്രനിൽ ഇറങ്ങിയ ആദ്യ സ്വകാര്യ ലാൻഡർ. ഇറക്കത്തിനിടെ ലാൻഡറിന്റെ കാലൊടിഞ്ഞുപോയതോടെ ഒഡീസിയസ് മറിഞ്ഞു വീണിരുന്നു. തുടർന്നും ലാൻഡർ പ്രവ‌ർത്തിച്ചുവെങ്കിലും മറിഞ്ഞു വീണ ദൗത്യത്തെ സമ്പൂർണ വിജയമായി കണക്കാക്കിയിട്ടില്ല. ഇപ്രാവശ്യം അബദ്ധം ആവർത്തിക്കാതിരിക്കാനാണ് ഇന്‍റ്യൂറ്റീവ് മെഷീൻസിന്‍റെ ശ്രമം. മാർച്ച് രണ്ടാം തീയതി മറ്റൊരു സ്വകാര്യ അമേരിക്കൻ […]

Continue Reading

ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ മദ്രാസ് ഐഐടിയിൽ

(Institute of open house) IOH -Sastra പ്രോഗ്രാം ന്റെ ഭാഗമായി IIT Madras സന്ദർശിക്കാൻ അവസരം ലഭിച്ച ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപകരായ വിഭു വർമ റാണി ചാന്ദ്നി എന്നിവർ വിദ്യാർത്ഥികളായ അനുവിന്ദ അനൂപ്, ദേവികൃഷ്ണ, ഗ്ലെൻ സ്മെറ ഗ്രേസ്, മീര കെ. ആർ എന്നി വർക്കൊപ്പം. വിവിധ ഡിപ്പാർട്ട്മെൻ്റ് കൾ സന്ദർശിക്കാനുള്ള അവസരം ലഭിച്ചു. കുട്ടികൾക്ക് ഈ സന്ദർശനം ഒരു പുതിയ അനുഭവമായി.

Continue Reading

വർണാഭമായി രാജഗിരി അമല സി എം ഐ പബ്ലിക് സ്കൂളിലെ വാർഷികാഘോഷം

വൈക്കം: രാജഗിരി അമല സി എം ഐ പബ്ലിക് സ്കൂളിലെ വാർഷികാഘോഷം ഡിസംബർ 19 ാം തീയതി വ്യാഴാഴ്ച 5.30 ന് സ്കൂൾ അങ്കണത്തിൽ വിവിധ കലാപരിപാടികളോടു കൂടി ആഘോഷിച്ചു പ്രശസ്ത സിനിമാ താരവും തിരക്കഥാകൃത്തുമായ ബിബിൻ ജോർജ് ഉദ്ഘാടനം നിർവ്വഹിച്ചു. റവ. ഡോ. ഷിൻ്റോ തളിയൻ സി. എം ഐ അദ്ധ്യക്ഷതവഹിച്ച ചടങ്ങിൽ മനേജർ റവ. ഫാ. സിബിൻ പെരിയ പ്പാടൻ സി. എം. ഐ , സ്കൂൾ പ്രിൻസിപ്പൽ റവ. ഫാ. സിജോ മേനാച്ചേരി […]

Continue Reading

ചോദ്യ പേപ്പര്‍ ചോര്‍ച്ച; പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തില്‍ ആറംഗ കമ്മീഷനെ വകുപ്പ് അന്വേഷണത്തിന് നിയോഗിച്ചുവെന്ന് മന്ത്രി വി ശിവന്‍കുട്ടി

ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തില്‍ 6 അംഗ കമ്മീഷനെ വകുപ്പ് അന്വേഷണത്തിന് നിയോഗിച്ചുവെന്ന് മന്ത്രി വി ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ ഉന്നതതലയോഗം ചേര്‍ന്നു. ഡിജിപിക്കും സൈബര്‍ സെല്ലിനും പരാതി നല്‍കി. ആഭ്യന്തര അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും ഏതെങ്കിലും തരത്തിലുള്ള വിഴച ഉണ്ടായേങ്കില്‍ മാറ്റം വരുത്തി മുന്നോട്ട് പോകുമെന്നും മന്ത്രി വ്യക്തമാക്കി. ഇതിനൊപ്പം പൊലീസ് അന്വേഷണവും നടക്കും. പൊതു വിദ്യാഭാസ വകുപ്പ് ഗൗരവുമായി തന്നെയാണ് വിഷയത്തെ കാണുന്നുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പ് […]

Continue Reading

എട്ടാം ക്ലാസില്‍ തോല്‍പ്പിക്കലില്ല, മുഴുവന്‍ കുട്ടികളേയും പ്രൊമോട്ട് ചെയ്യുമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: എട്ടാം ക്ലാസില്‍ ജയിക്കാന്‍ മിനിമം മുപ്പതു ശതമാനം മാര്‍ക്ക് നിര്‍ബന്ധമെന്ന നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പുറകോട്ട്. തോല്‍പ്പിച്ചാല്‍ ഗുണനിലവാരം ഉയരില്ലെന്ന മുദ്രാവാക്യമുയര്‍ത്തി ഇടതുപക്ഷ ആഭിമുഖ്യമുള്ള ജനകീയ ശാസ്ത്ര പ്രസ്ഥാനമായ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നടത്തിയ പ്രചാരണ ജാഥയ്‌ക്കൊടുവില്‍ സംഘടനാ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്‌ചയില്‍ വിദ്യാഭ്യാസ മന്ത്രി വിശിവന്‍കുട്ടിയാണ് തീരുമാനം അറിയിച്ചത്. എട്ടാം ക്ലാസിലെ മുഴുവന്‍ കുട്ടികളേയും ക്രിസ്‌മസ് പരീക്ഷയിലെ സ്ഥിതി വിലയിരുത്തി ആവശ്യമായ പഠന പ്രവര്‍ത്തനം നടത്തി മാര്‍ച്ചില്‍ […]

Continue Reading

Hiflex Learning Hub Launched

Thrissur: Delhi-based technology research and development firm One Nought One has launched its state-of-the-art Hiflex 101 Learning Hub at Mannuthi Kailasanatha Vidyaniketan CBSE School. The joint venture, which will enhance the learning experience of students using innovative educational methods, will be a significant step forward in the field of education, officials said. Hiflex Learning is […]

Continue Reading

വാട്സ്ആപ്പ് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ പഠനകാര്യങ്ങൾ നൽകുന്നത് വിലക്കി

വാട്ട്സാപ്പിലൂടെ കൊട്ടക്കണക്കിന് പിഡിഎഫും നോട്ടുകളും ഒ‍ഴുകിയെത്തുന്നത് കണ്ട് മടുത്ത വിദ്യാർത്ഥികൾക്ക് സന്തോഷവാർത്ത. ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് നോട്ടീസ് ഉൾപ്പെടെയുള്ള പഠനകാര്യങ്ങൾ വാട്ട്സാപ്പ് പോലുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ നൽകുന്നത് വിദ്യാഭ്യാസവകുപ്പ് വിലക്കി. ബാലാവകാശ കമ്മീഷൻ്റെ നിർദേശത്തെത്തുടർന്നാണ് നടപടി. കുട്ടികൾക്ക് പഠനകാര്യങ്ങൾ ഓർത്തിരിക്കാനും ശരിയായി മനസ്സിലാക്കാനും നോട്ട്സ് ഉൾപ്പെടെയുള്ള പഠനകാര്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ നൽകുന്നത് ഗുണകരമല്ലെന്നാണ് കമ്മീഷന്‍റെ നിർദേശം.

Continue Reading

റെയില്‍വേയില്‍ ടിക്കറ്റ് ക്ലര്‍ക്ക് ജോലിക്ക് ഇപ്പോള്‍ അപേക്ഷിക്കാം; യോഗ്യത പ്ലസ്ടു

ഇന്ത്യന്‍ റെയില്‍വേയില്‍ ടിക്കറ്റ് ക്ലര്‍ക്ക് ജോലിക്ക് ഇപ്പോള്‍ അപേക്ഷിക്കാം. മിനിമം പ്ലസ് ടു മുതല് യോഗ്യതയുള്ളവര്‍ക്കായി ആകെ 3445 ഒഴിവുകളിലേക്കാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നത്. ടിക്കറ്റ് ക്ലര്‍ക്ക്, അക്കൗണ്ട് ക്ലര്‍ക്ക്, ജൂനിയര്‍ ക്ലര്‍ക്ക് തസ്തികകളില്‍ നിയമനം നടക്കുന്നു. അപേക്ഷ നല്‍കേണ്ട അവസാന തീയതി ഒക്ടോബര്‍ 20. ഉദ്യോഗാര്‍ഥികള്‍ക്ക് റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയാം.

Continue Reading

തബല കൊണ്ട് ‘തകർക്കുകയാണ് പാർവതി’

പെൺകുട്ടികൾ അങ്ങനെ കടന്നു വരാത്ത രംഗമാണ് വാദ്യകലാരംഗം. പ്രത്യേകിച്ച് തബല. അവിടെയാണ് ഏഴാം വയസുമുതൽ തബല അഭ്യസിക്കുന്ന പാർവതി ഉണ്ണികൃഷ്ണൻ എന്ന കൊച്ചുമിടുക്കി വ്യത്യസ്തയാകുന്നത്. തബലയോടുള്ള അമിതമായ ഇഷ്ടവും കലാരംഗത്തേക്ക് കടന്നുവരുന്നതിനുള്ള നിശ്ചയദാർഢ്യവുമാണ് പാർവതിയെ ശ്രദ്ധകേന്ദ്രമാക്കിയത്. ആയുർവേദ മേഖലയിൽ പ്രവർത്തിക്കുന്ന അച്ഛൻ പി ഉണ്ണികൃഷ്ണന്റെ തബല പ്രേമമാണ് മകളെയും ആ വഴിയിൽ നടക്കുവാൻ പ്രേരിപ്പിച്ചത്. തന്റെ പഠനകാലത്ത് സുഹൃത്തുക്കൾക്കിടയിലും സ്കൂളിലെ വേദികളിലും തബല വായിച്ചിരുന്നുവെങ്കിലും ശാസ്ത്രീയമായ പഠനമൊന്നും അഭ്യസിക്കുവാൻ അന്ന് ഉണ്ണികൃഷ്ണന് സാധിച്ചിരുന്നില്ല. എന്നാൽ, മകളിലെ തബലയോടുള്ള […]

Continue Reading

മിണ്ടാനാകാത്തവർക്കും ശബ്ദമായി ഒരു ‘കൈയുറ’ 

സംസാരശേഷി നഷ്ടമായവർ നമുക്കിടയിൽ ഉണ്ട്. പലപ്പോഴും അവരുടെ ആവശ്യങ്ങളെയും പ്രതികരണങ്ങളെയും മറ്റുള്ളവർക്ക് വേണ്ടപോലെ മനസ്സിലാകണമെന്നില്ല. സംസാരശേഷി ഇല്ലാത്തവർക്ക് അവരുടെ മാധ്യമമായി ഒരു റോബോട്ടിനെ അവതരിപ്പിച്ചിരിക്കുകയാണ് വിമുൻ. തിരുവനന്തപുരം ബാർട്ടൻ ഹിൽ ഗവ. എഞ്ചിനീയറിംഗ് കോളേജിലെ അവസാന വർഷ വിദ്യാർത്ഥിയാണ് ഈ യുവ ശാസ്ത്രജ്ഞൻ. കൈയുടെ ചലനങ്ങളെ ശബ്ദങ്ങളും ചിത്രങ്ങളും അക്ഷരങ്ങളുമായി മാറ്റുവാൻ വിമുന്റെ കൈയുറയ്ക്ക് സാധിക്കും. നിലവിൽ കൈയുറ അതിന്റെ അഞ്ചാംപതിപ്പാണ്. ഒട്ടേറെ പരിണാമങ്ങൾക്കുശേഷമാണ് ഇപ്പോഴുള്ള കൂടുതൽ മികവാർന്ന സംവിധാനങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. എഐ സാങ്കേതിക വിദ്യയെ കൂടുതൽ […]

Continue Reading