ഡ്രൈവിങ്ങിനിടെ ഫോൺ ഉപയോഗിച്ച കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ

ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ച കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ. കൽപ്പറ്റ യൂണിറ്റിലെ ഡ്രൈവറായ എച്ച് സിയാദിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ബസ്സ് ഓടിക്കുന്നതിനിടെ ഡ്രൈവർ മൊബൈൽ ഉപയോഗിച്ചിരുന്നു. ഇത് ശരിവെക്കുന്ന രീതിയിൽ കണ്ടക്ടറും മൊഴി നൽകി. മൊബൈൽ ഉപയോഗിച്ചുകൊണ്ട് വാഹനം ഓടിക്കുന്ന ദൃശ്യങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡ്രൈവർക്കെതിരെ നടപടിയുണ്ടായത്.

Continue Reading

പകുതി വിലയ്ക്ക് സ്കൂട്ടർ തട്ടിപ്പ്; നജീബ് കാന്തപുരം എംഎൽഎക്കെതിരെ സാമ്പത്തിക തട്ടിപ്പിനും വഞ്ചനാക്കുറ്റത്തിനും കേസ്

പെരിന്തൽമണ്ണ എംഎൽഎ നജീബ് കാന്തപുരത്തിനെതിരെ സാമ്പത്തിക തട്ടിപ്പിനും വഞ്ചനാക്കുറ്റത്തിനും കേസ്. പെരിന്തൽമണ്ണ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. മലപ്പുറം പുലാമന്തോൾ സ്വദേശിനി അനുപമയുടെ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പകുതി വിലക്ക് ലാപ്ടോപ്പ് 40 ദിവസത്തിനുള്ളിൽ നൽകാമെന്ന് പറഞ്ഞ് പണം വാങ്ങി തട്ടിപ്പ് നടത്തിയതിന് എതിരെയാണ് അനുപമ പൊലീസിൽ പരാതി നൽകിയത്. 2024 സെപ്റ്റംബർ 25നാണ് പെരിന്തൽമണ്ണ ജൂബിലി റോഡ് ജംഗ്ഷനിലുള്ള നജീബ് കാന്തപുരം എംഎൽഎയുടെ ഓഫീസിൽ വച്ച് 21,000 രൂപ ലാപ്ടോപ്പിനായി അനുപമയിൽ നിന്നും വാങ്ങിയത്. എംഎൽഎ ഓഫീസിൽ […]

Continue Reading

പാലക്കാട്‌ പൂത്തറയിൽ ബസ് കാത്തു നിന്നവർക്കിടയിലേക്ക് കാർ പാഞ്ഞു കയറി; പത്തോളം പേർക്ക് പരുക്ക്

പാലക്കാട്‌ കണ്ണമ്പ്ര ബസ് കാത്തുനിന്നവർക്കിടയിലേക്ക് കാർ പാഞ്ഞു കയറി അപകടം. അപകടത്തിൽ സ്ത്രീകൾ ഉൾപ്പെടെ പത്തോളം പേർക്ക് പരുക്കേറ്റു. കണ്ണമ്പ്ര മഞ്ഞപ്രക്ക് സമീപം പൂത്തറയിലാണ് അപകടം നടന്നത്. സമീപത്ത് വീടിന്‍റെ നിർമ്മാണ പ്രവർത്തികൾ കഴിഞ്ഞ ശേഷം ബസ് കാത്ത് പുളിങ്കൂട്ടം തെന്നിലാപുരം റോഡിൽ പൂത്തറയിൽ റോഡരികിൽ ബസ് നിന്നവർക്കിടയിലേക്കാണ് നിയന്ത്രണംവിട്ട കാർ ഇടിച്ചു കയറിയത്. പരുക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിന് പരുക്കേറ്റ മൂന്നു സ്ത്രീകളെ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. മറ്റൊരു സംഭവത്തിൽ, എംസി […]

Continue Reading

സ്വർണവില സർവ്വകാല റെക്കോർഡിൽ തുടരുന്നു

തിരുവനന്തപുരം: മൂന്ന് ദിവസത്തെ കുതിപ്പിന് ശേഷം സംസ്ഥാനത്ത് ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. സർവ്വകാല റെക്കോർഡിൽ തന്നെയാണ് ഇന്നും സ്വര്ണവിലയുള്ളത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 63,440 രൂപയാണ്. കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് 1800 രൂപയാണ് സ്വർണത്തിന് വർധിചിരിക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യാപാര നയങ്ങൾ ആഗോള വ്യാപാര യുദ്ധത്തിലേക്ക് വഴിവെക്കുമെന്ന് ആശങ്ക ഉയർന്നതിനെ തുടർന്നാണ് സ്വർണവില കുത്തനെ ഉയർന്നത്. വിലയിലുണ്ടായ കുതിച്ചുചാട്ടത്തോടെ പവൻ സ്വർണാഭരണം വാങ്ങണമെങ്കിൽ പണിക്കൂലിയും ജിഎസ്ടിയുമടക്കം 70,000 രൂപയോളം […]

Continue Reading

തിരുവനന്തപുരത്ത് നിന്ന് കാണാതായ സീനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥനെ തൃശ്ശൂരിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്ന് കാണാതായ സീനിയർ സിവിൽ പോലീസ് ഓഫീസറെ തൃശ്ശൂരിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശി മഹേഷ് രാജ് (49) ആണ് മരിച്ചത്. വെളിയന്നൂരിലെ ലോഡ്ജിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. തിരുവനന്തപുരം എആർ ക്യാമ്പിലെ സീനിയർ സിവിൽ പോലീസ് ഓഫീസറായിരുന്നു മഹേഷ് രാജ്. തൃശ്ശൂർ ഈസ്റ്റ് പോലീസ് തുടർ നടപടികൾ സ്വീകരിക്കും. മരണത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും.

Continue Reading

കഞ്ചാവ് വലിച്ചശേഷം ബസ് ഓടിച്ചു,കോഴിക്കോട്ട് ഡ്രൈവര്‍ അറസ്റ്റില്‍

കഞ്ചാവ് വലിച്ച് ബസ് ഓടിച്ച ഡ്രൈവർ പൊക്കുന്ന് കുറ്റിയിൽ താഴം സ്വദേശി പള്ളിക്കണ്ടി വീട്ടിൽ ഫൈജാസിനെ (33) പന്തീരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്തു. പന്തീരാങ്കാവ് പോലീസ് സ്റ്റേഷൻ എസ്ഐ സുഭാഷ് ചന്ദ്രൻ, സിപിഒ നിഷാന്ത്, ഹോംഗാർഡ് അനീഷ് എന്നിവർ ചേർന്ന് പട്രോളിംഗ് നടത്തുന്നതിനിടയിൽ പെരുമണ്ണ ബസ് സ്റ്റാന്റെിൽ വെച്ച് കോഴിക്കോട്-പെരുമണ്ണ റൂട്ടിൽ ഓടുന്ന ‘റോഡ് കിംഗ്’ എന്ന സിറ്റി ബസിലെ ഡ്രൈവർ സീറ്റിലിരുന്ന് പുക വലിക്കുന്നതായി കണ്ടതിനെ തുടർന്ന് ബസും ഡ്രൈവറെയും പരിശോധിക്കുകയായിരുന്നു. ഡ്രൈവറെ പരിശോധിച്ചതിൽ ഡ്രൈവറുടെ […]

Continue Reading

ഇടുക്കി ജില്ലാ ജയിലിന് സമീപം പത്താം ക്ലാസ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി ജില്ലാ ജയിലിന് സമീപം പത്താം ക്ലാസ് വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മുട്ടം വേരമനാൽ (തണൽ ഹോസ്റ്റൽ) ബിജുവിന്റെ മകൻ മാർലോൺ മാത്യുവാണ് മരിച്ചത്. മുട്ടത്ത് മലങ്കര ഡാമിൽ മാത്തപ്പാറയിലുള്ള ജില്ലാ ജയിൽ പമ്പ് ഹൗസിന്റെ പിറകു വശത്തെ കൈവരിയിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മുട്ടം ഷാന്താൾ ജ്യോതി പബ്ലിക് സ്കൂൾ 10-ാം ക്ലാസ് വിദ്യാർത്ഥിയാണ് മാത്യു. മുട്ടം പൊലീസെത്തി തുടർ നടപടി സ്വീകരിച്ചു.

Continue Reading

കലൂർ സ്റ്റേഡിയത്തിന് സമീപം ഹോട്ടലിൽ സ്റ്റീമർ പൊട്ടിത്തെറിച്ചു; ഒരാൾ മരിച്ചു, 5 പേർക്ക് പരിക്ക്

കൊച്ചി കലൂർ സ്റ്റേഡിയത്തിന് സമീപമുണ്ടായ തീപ്പിടുത്തത്തിൽ ഒരാൾ മരിച്ചു. നാലുപേർക്ക് പരിക്കേറ്റു. ഇതര സംസ്ഥാന തൊഴിലാളിയായ സുമിത് ആണ് മരിച്ചത്. സ്റ്റേഡിയത്തിനു സമീപം പ്രവൃത്തിക്കുന്ന ഹോട്ടലിലാണ് തീപ്പിടുത്തമുണ്ടായത്. ഇവിടെ സ്റ്റീമർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. കലൂർ സ്റ്റേഡിയത്തിൽ പ്രവർത്തിക്കുന്ന ഐ ഡെലി കഫെയിലാണ് സംഭവം. ഇന്ന് വൈകുന്നേരം നാലു മണിക്കാണ്സംഭവം. അപകടം നടക്കുന്ന സമയത്ത് കടയിൽ ആളുകളുണ്ടായിരുന്നു. നാലുപേർക്ക് പരിക്കേറ്റിരുന്നു. ഗുരുതരാവസ്ഥയിലായ ഒരാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റവരെ രണ്ടു ആശുപത്രികളിലായി പ്രവേശിപ്പിച്ചതായി പൊലീസ് പറഞ്ഞു.പരിക്കേറ്റവരുടെ പേരുവിവരങ്ങൾല ഭ്യമാകുന്നതേയുള്ളൂവെന്നും […]

Continue Reading

സിഎസ്ആര്‍ തട്ടിപ്പ് കേസ്; ലാലി വിന്‍സന്റിനെ പിന്തുണച്ച് പ്രതിപക്ഷ നേതാവ്

സിഎസ്ആര്‍ തട്ടിപ്പ് കേസില്‍ ലാലി വിന്‍സന്റിനെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ലാലി ലീഗല്‍ അഡൈ്വസര്‍ മാത്രമാണെന്ന ഒഴുക്കന്‍ മറുപടിയാണ് പ്രതിപക്ഷ നേതാവ് നല്‍കിയത്. ലാലി വിന്‍സന്റിനെ പിന്തുണച്ച പ്രതിപക്ഷ നേതാവിന്റെ നിലപാടിനെ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് വിമര്‍ശിച്ചു. സിഎസ്ആര്‍ തട്ടിപ്പ് കേസില്‍ ഏഴാം പ്രതിയാണ് ലാലി വിന്‍സന്റ്. കേസിലെ മുഖ്യ പ്രതിയായ അനന്തുകൃഷ്ണന്റെ ലീഗല്‍ അഡൈ്വസറാണ് ലാലി വിന്‍സന്റ്. എന്നാല്‍ ലാലി വിന്‍സന്റിനെ പിന്തുണയ്ക്കുന്ന നിലപാടാണ് പ്രതിപക്ഷ നേതാവ് സ്വീകരിച്ചത്. […]

Continue Reading

“ടുഗതർ വീ കാൻ” കാമ്പയിൻ ആരംഭിച്ചു

കോഴിക്കോട്: ലോക കാന്‍സര്‍ ദിനത്തോട് അനുബന്ധിച്ച് കാൻസർ വരാതിരിക്കാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാനും, നേരത്തെ തിരിച്ചറിഞ്ഞ് അവയെ നിയന്ത്രിക്കാനും ആവശ്യമായ മെഡിക്കൽ സഹായത്തിനും വേണ്ടി കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയുടെ നേതൃത്വത്തിൽ ‘നമുക്കൊരുമിച്ചു കാൻസറിനെതിരെ പൊരുതാം’ എന്ന സന്ദേശത്തോടെ ഒരു വർഷം നീണ്ടുനിൽക്കുന്ന “ടുഗതർ വീ കാൻ” കാമ്പയിൻ ആരംഭിച്ചു. ഒങ്കോളജി വിഭാഗത്തിൻ്റെ ഇരുപതാം വാർഷികത്തോടനുബന്ധിച്ച് നടന്ന കാൻസറിനെ അതിജീവിച്ചവരുടെ സംഗമം ആസ്റ്റർ മിംസ് സി എം എസ് ഡോ. എബ്രഹാം മാമൻ ഉദ്ഘാടനം ചെയ്തു. നിരവധി […]

Continue Reading