പാക് ഷെല്ലാക്രമണം നടന്ന സലാമാബാദില്‍ റിപ്പോര്‍ട്ടര്‍ സംഘം

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ പാകിസ്താന്‍ ഷെല്ലാക്രമണം അതിര്‍ത്തി ഗ്രാമമായ സലാമാബാദില്‍ .ഹൃദയഭേദകമായ കാഴ്ചകളാണ് പ്രദേശത്തുള്ളത്. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ മറുപടിയായി ഇന്ത്യ പാകിസ്താനിലെ ഭീകരരുടെ താവളങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയതിന് പിന്നാലെയാണ് പാക് സെെന്യം അതിര്‍ത്തിയില്‍ ഷെല്ലാക്രമണം നടത്തിയിരിക്കുന്നത് . പ്രദേശത്ത് വീടുകളാകെ തകർന്ന നിലയിലാണ്. ഇന്ത്യ-പാക് അതിർത്തിയില്‍ ഉറി ചെക് പോസ്റ്റ് കഴിഞ്ഞ് വരുന്ന ഗ്രാമമാണ് സലാമാബാദ്. പാക് ഷെല്ലാക്രമണത്തില്‍ രണ്ട് കുട്ടികൾക്ക് പരിക്കേറ്റതായും അവർ ബാരാമുള്ളയിലെ ആശുപത്രിയിൽ ചികിത്സയിലാണന്നും നാട്ടുകാർ പറയുന്നു. ബുധനാഴ്ച […]

Continue Reading

ഇന്ത്യക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് ഖത്തർ

ഡൽഹി: ഭീകരതക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിനും പഹൽഗാം ഭീകരാക്രമണത്തിലെ കുറ്റവാളികളെ നീതിപീഠത്തിലേക്ക് കൊണ്ടുവരുന്നതിനുള്ള എല്ലാ നടപടികൾക്കും പൂർണ പിന്തുണ പ്രഖ്യാപിച്ച് ഖത്തർ രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ-താനി അനുശോചനവും ഇന്ത്യയോടുള്ള ഐക്യദാർഢ്യവും അറിയിച്ചു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

Continue Reading

പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും വിഴിഞ്ഞത്ത്, സ്വപ്‌ന പദ്ധതിയുടെ ഉദ്ഘാടനം ഇന്ന്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിംഗ് ഇന്ന്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് തുറമുഖം രാജ്യത്തിന് സമര്‍പ്പിക്കുക. രാവിലെ 11 മണിക്കാണ് ഉദ്ഘാടനം. ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറും മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും എംപിമാരും ചടങ്ങില്‍ പങ്കെടുക്കും. കനത്ത സുരക്ഷയിലാണ് തലസ്ഥാനം.

Continue Reading

പാകിസ്താൻ വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി ഇന്ത്യ

ന്യൂഡൽഹി: ഇന്ത്യൻ വിമാനങ്ങൾക്ക് വിലക്ക് കൽപ്പിച്ച് വ്യോമാതിർത്തി അടച്ച പാകിസ്താൻ്റെ നീക്കത്തിന് തിരിച്ചടിയുമായി ഇന്ത്യ. പാകിസ്താൻ വിമാനങ്ങളെ ഇന്ത്യയിലേക്ക് കടക്കാൻ അനുവദിക്കില്ലെന്നും വ്യോമാതിർത്തി അടയ്ക്കുകയാണെന്നും ഇന്ത്യ അറിയിച്ചു. യാത്രാ വിമാനങ്ങൾക്കും സൈനിക വിമാനങ്ങൾക്കുമുൾപ്പടെയാണ് വിലക്ക്. അടുത്ത മാസം 23 വരെയാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. പാകിസ്താന്‍ വഴിയെത്തുന്ന വിദേശ വിമാന സര്‍വീസുകള്‍ക്ക് ബാധകമില്ല.ഏപ്രില്‍ 22-നാണ് പഹല്‍ഗാമിലെ ബൈസരണ്‍വാലിയില്‍ ഭീകരാക്രമണമുണ്ടായത്. ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ സിന്ധു നദീജല കരാര്‍ റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ ഇന്ത്യ സ്വീകരിച്ചിരുന്നു. ഇതിനുമറുപടിയെന്നോണം പാകിസ്താന്‍ വ്യോമപാതകള്‍ അടച്ചിരുന്നു. […]

Continue Reading

വയനാട്ടിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം നിരവധി പെർക്ക് പരിക്ക്

വയനാട് : വയനാട് കാട്ടിക്കുളം 54ൽ വാഹനാപകടം. കർണാടക ട്രാൻസ്പോർട്ട് ബസും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

Continue Reading

ഷീല സണ്ണിക്കെതിരെ വ്യാജ ലഹരിക്കേസ്, പ്രതി പിടിയിൽ

ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ സംഭവത്തിൽ ഒന്നാം പ്രതി നാരായണദാസ് പോലീസ് പിടിയിൽ. ബംഗളൂരുവിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രത്യേക പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. നേരത്തെ നാരായണദാസിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനു മുൻപാകെ ഹാജരാകാനായിരുന്നു നിർദേശം നൽകിയത്. പൊലീസിന്റെ നേത്യത്വത്തിൽ അന്വേഷണം നടത്തി വരുന്നതിനിടയിലാണ് ഇയാൾ പിടിയിലായത്.

Continue Reading

റാപ്പർ വേടന്റെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി

കൊച്ചി: റാപ്പർ വേടന്റെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി. തൃപ്പൂണിത്തുറ പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. 5 ഗ്രാം കഞ്ചാവാണ് പിടികൂടിയത്. സംഭവസമയത്ത് വേടൻ വീട്ടിലുണ്ടായിരുന്നോയെന്നതിൽ വ്യക്തതകിട്ടിയില്ല.

Continue Reading

പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായതായി റിപ്പോര്‍ട്ട്

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായതായി റിപ്പോര്‍ട്ട്. കുല്‍ഗാം വനമേഖലയില്‍വെച്ചാണ് വെടിവയ്പ്പുണ്ടായത്. കുല്‍ഗാമില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഭീകരര്‍ സൈന്യത്തിന് നേരെ വെടിവെച്ചത്. സൈന്യം തിരിച്ചടിച്ചിരുന്നു. കഴിഞ്ഞ 5 ദിവസത്തിനിടെ നാലിടങ്ങളില്‍ സൈന്യം ഭീകരര്‍ക്ക് അടുത്തെത്തിയെന്നാണ് റിപ്പോര്‍ട്ട്. സൈന്യവും സിആര്‍പിഎഫും ജമ്മു കശ്മീര്‍ പൊലീസും സംയുക്തമായാണ് തിരച്ചില്‍ നടത്തിയത്. അനന്ത്‌നാഗിലെ ഹാപ്പെത് നഗര്‍ ഗ്രാമത്തില്‍വെച്ചാണ് ആദ്യം ഭീകരരെ കണ്ടതെന്നാണ് റിപ്പോര്‍ട്ട്. പക്ഷെ ഇവര്‍ സൈന്യം എത്തും മുന്‍പേ കടന്നുകളഞ്ഞിരുന്നു.കുല്‍ഗാം വനമേഖലയില്‍ […]

Continue Reading

അറബിക്കടലില്‍ പടക്കപ്പലില്‍ നിന്ന് മിസൈല്‍ പരീക്ഷണം

പാകിസ്താന്‍ യുദ്ധഭീഷണി മുഴക്കുന്നതിനിടെ കരുത്ത് കാട്ടി നാവികസേന അറബിക്കടലില്‍ ശക്തിപ്രകടനം നടത്തി. വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡ് ആണ് യുദ്ധക്കപ്പലുകള്‍ തയ്യാറാക്കി നിര്‍ത്തിയിരിക്കുന്നത്. കശ്മീരില്‍ സമാധാനം പുലരുന്നതില്‍ എതിര്‍പ്പുള്ളവരാണ് ഭീകരാക്രമണത്തിന് പിന്നിലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.പാകിസ്താന്റെ ഏത് വെല്ലുവിളിയും നേരിടാന്‍ ഇന്ത്യന്‍ നാവിക സേന തയാര്‍. വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡിന്റെ ഭാഗമായ വിശാഖപട്ടണം , കൊല്‍ക്കത്ത തുടങ്ങി ഡിസ്‌ട്രോയര്‍ ക്ലാസ് യുദ്ധ കപ്പലുകളും നീല്‍ഗിരി ക്ലാസ് അടക്കമുള്ള ഫ്രിഗേറ്റ് യുദ്ധക്കപ്പലുകളും അഭ്യാസപ്രകടനത്തില്‍ പങ്കെടുത്തു. ആയുധങ്ങളും കപ്പലുകളും തയ്യാറാക്കി യുദ്ധസജ്ജമാക്കി […]

Continue Reading

ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റെ വീട്ടിലെത്തി മുഖ്യമന്ത്രി

കൊച്ചി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട എന്‍ രാമചന്ദ്രന്റെ വീട് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, ധനമന്ത്രി കെ എന്‍ ബാലഗോപാല്‍, ജില്ലയിലെ സിപിഐഎം നേതാക്കള്‍, ജില്ലാ കളക്ടര്‍ എന്നിവര്‍ക്കൊപ്പമാണ് മുഖ്യമന്ത്രി എത്തിയത്. രാമചന്ദ്രന്റെ ഭാര്യ ഷീല, മക്കളായ അരവിന്ദ്, ആരതി എന്നിവരുമായി മുഖ്യമന്ത്രി സംസാരിച്ചിരുന്നു.ഔദ്യോഗിക തിരക്കുകള്‍ ഉള്ളതിനാല്‍ സംസ്‌കാരം ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുത്തിരുന്നില്ല. സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ, കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍ […]

Continue Reading