നെയ്യാറ്റിൻകരയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആത്മഹത്യ കുറിപ്പ് പുറത്ത്. കുറിപ്പില്‍ ഡിസിസി ജനറൽ സെക്രട്ടറി ജോസ് ഫ്രാങ്ക്ലിനെതിരെ ഗുരുതരമായ പരാമർശങ്ങളാണുള്ളത്. ലോൺ നൽകാമെന്ന് പറഞ്ഞ് ഓഫീസിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചുവെന്ന് യുവതി തൻ്റെ മക്കള്‍ക്കെഴുതിയ ആത്മഹത്യ കുറിപ്പില്‍ പറയുന്നു.തൻ്റെ ആത്മഹത്യയ്ക്ക് കാരണം ജോസ് ഫ്രാങ്ക്ളിൻ്റെ നിരന്തര പീഡനമാണ്. നിരന്തരം കടയിലെത്തി ലൈംഗിക ആവശ്യം ഉന്നയിച്ചു. ജോസ് ഫ്രാങ്ക്ളിന് വഴങ്ങിക്കൊടുക്കാതെ ജീവിക്കാൻ സമ്മതിക്കുന്നില്ലെന്ന് ആത്മഹത്യാക്കുറിപ്പിൽ യുവതി പറഞ്ഞു.
നെയ്യാറ്റിൻകരയിലെ യുവതിയുടെ ആത്മഹത്യക്കുറിപ്പ് പുറത്ത്
