ബാംഗ്ലൂർ നഗരത്തിലെ സർക്കാർ ആശുപത്രിയിൽ നവജാത ശിശുവിനേ കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി ബന്ധുക്കൾ

ബാംഗ്ലൂർ. നഗരത്തിലെ സർക്കാർ ആശുപത്രിയിൽ നിന്നും നവജാത ശിശുവിനെ തട്ടിക്കൊണ്ടു പോകാനുള്ള ശ്രമം പരാജയപ്പെടുത്തി ബന്ധുക്കൾ. ജയനഗർ സ്വദേശി അസ്മ ബാനുവിന്റെ അഞ്ചുദിവസം പ്രായമുള്ള കുഞ്ഞിനെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. കഴിഞ്ഞദിവസം രാത്രി ജനറൽ വാർഡിൽ എത്തിയ പ്രതികൾ അസ്മയുമായി സഹൃദത്തിലാവുകയും പിന്നീട് അസ്ന ശുചിമുറിയിൽ പോയപ്പോൾ പ്രതികൾ കുഞ്ഞിനെ എടുത്തുകൊണ്ടു പോവുകയായിരുന്നു എന്നാൽ ഈ സമയം ആസ്മയുടെ സഹോദരി സീമ്രാൻ തടഞ്ഞുനിർത്തി ജീവനക്കാരെ അറിയിക്കുകയായിരുന്നു. തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച റാഫിയ, പ്രായപൂർത്തിയായ മറ്റൊരു പെൺകുട്ടി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *