ആറന്മുള വള്ളസദ്യയുമായി ബന്ധപ്പെട്ട് ഉയർന്ന വരുന്ന വിഷയം അടിസ്ഥാനരഹിതമായ വാർത്തയാണെന്ന് മന്ത്രി വി എൻ വാസവൻ. 31 ദിവസങ്ങൾക്ക് ശേഷമാണ് ഇങ്ങനെ ഒരു വാർത്ത വന്നത്. പള്ളിയോട സംഘമാണ് തന്നെ ക്ഷണിച്ചുകൊണ്ട് പോയത് എന്ന് മന്ത്രി പറഞ്ഞു.ചടങ്ങുകൾ പൂർത്തീകരിക്കണം എങ്കിൽ അവർക്കൊപ്പം ഭക്ഷണം കഴിക്കണമെന്ന് പറഞ്ഞു. ആരും ഒരു പരാതിയും അവിടെവെച്ച് ഉന്നയിച്ചിട്ടില്ല. ഒരു ആചാരലംഘനവും അന്ന് പറഞ്ഞിട്ടില്ല എന്നും മന്ത്രി പറഞ്ഞു.
ആറന്മുള വള്ളസദ്യയിലെ ആചാരലംഘനം;വിഷയം അടിസ്ഥാനരഹിതമെന്ന് മന്ത്രി വി എൻ വാസവൻ
