കോട്ടയം:ബെംഗളൂരുവിൽ നടന്ന മിസ് സൗത്ത് ഇന്ത്യ 2025 സൗന്ദര്യ മത്സരത്തിൽ കൈപ്പുഴ സ്വദേശി ലിസ് ജയ്മോൻ ജേക്കബ് ജേതാവായി. കൈപ്പുഴ വഞ്ചി പ്പുരയ്ക്കൽ റിട്ട. മർച്ചന്റ് നേവി ഉദ്യോഗസ്ഥൻ ജസ്മോന്റെയും ഫാഷൻ ഡിസൈനർ സിമി ജോൺ കരിമ്പലിന്റെയും മകളാണ്. 2023ൽ മിസ് കേരള പട്ടം സ്വ ന്തമാക്കിയിരുന്നു. ഇരുപത്തിനാ ലുകാരിയായ ലിസ് മോഡലി ങ്, സിനിമാ മേഖലകളിൽ സജീവമാണ്. ഏറ്റുമാനൂർ പെർഫെക്ട് ഡിസൈൻസിലാണ് ലിസ് ജയ്മോൻ ജേക്കബിന്റെ വസ്ത്രങ്ങൾ രൂപകല്പന ചെയ്തത്. മത്സരത്തിൽ പങ്കെടുത്ത ലിസ് ധരിച്ചതും ഇവിടെ ഡിസൈൻ ചെയ്ത വസ്ത്രങ്ങമാണ്. ഏറ്റുമാനൂർ പെർഫെക്ട് ഡിസൈൻസ് ഡയറക്ടർ റീന വർഗീസ് നേരിട്ടാണ് ഈ വസ്ത്രങ്ങൾ ഡിസൈൻ ചെയ്തത്. ഈ വസ്ത്രങ്ങൾക്ക് മികച്ച അംഗീകാരവും മിസ് സൗത്ത് ഇന്ത്യ മത്സരത്തിൽ ലഭിച്ചിട്ടുണ്ട്.
മിസ് സൗത്ത് ഇന്ത്യ 2025 സൗന്ദര്യ മത്സരത്തിൽ ജേതാവായി കൈപ്പുഴ സ്വദേശി ലിസ് ജയ്മോൻ ജേക്കബ്
