പെരിന്തൽമണ്ണ: അൽ ശിഫ കോളേജ് ഓഫ് ഫാർമസിയിലെ 16-ാമത് ഫാം.ഡി (Pharm.D) ബാച്ചിന്റെയും 24-ാമത് ബി.ഫാം (B.Pharm) ബാച്ചിന്റെയും ഇൻഡക്ഷൻ പരിപാടിക്ക് തുടക്കമായി. കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് (KUHS) വിദ്യാർത്ഥി കാര്യ ഡീൻഡോ. ആശിഷ് ആർ.ഉദ്ഘാടനം നിർവ്വഹിച്ചു.കോളേജ് പ്രിൻസിപ്പൽ ഡോ. ദിലീപ് സി.സ്വാഗതം ആശംസിച്ചു. ഷിഫാ മെഡികെയർ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി ഡോ. പി. ഉണ്ണീൻ അധ്യക്ഷ പ്രസംഗം നടത്തി.ഷിഫാ മെഡികെയർ ട്രസ്റ്റ് ചീഫ് എക്സിക്യൂട്ടീവ് മിസ്റ്റർ. പി. ഹംസ, ഷിഫാ മെഡികെയർ ട്രസ്റ്റ് സെക്രട്ടറി മിസ്റ്റർ. കെ.ടി. അബ്ദുൾ റസാഖ്എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചുഅൽ ശിഫാ കോളേജ് ഓഫ് ഫാർമസി മാനേജർ മിസ്റ്റർ. മുഹമ്മദ് ഫൈസൽ, റിലേഷൻസ് & പ്ലേസ്‌മെന്റ് മാനേജർ മിസ്റ്റർ. നഹാസ് അബ്ദുൾ റസാഖ്, ഷിഫാ മെഡികെയർ ട്രസ്റ്റ് ജനറൽ മാനേജർ മിസ്റ്റർ. സുഹൈൽ ഹംസ, അൽ ശിഫ കോളേജ് ഓഫ് ഫാർമസി വൈസ് പ്രിൻസിപ്പൽ (അക്കാദമിക്സ്) ഡോ. അരുൺ റഷീദ് എന്നിവരുടെ സാന്നിധ്യവും ചടങ്ങിൽ ഉണ്ടായിരുന്നു.അൽ ശിഫ കോളേജ് ഓഫ് ഫാർമസി വൈസ് പ്രിൻസിപ്പൽ (സ്റ്റുഡന്റ്‌സ് അഫയേഴ്‌സ്) പ്രൊഫ. ജൂനൈസ് വി. ചടങ്ങിൽകൃതജ്ഞത രേഖപ്പെടുത്തി.
അൽ ശിഫ കോളേജ് ഓഫ് ഫാർമസിയിൽ ഫാം.ഡി., ബി.ഫാം. വിദ്യാർത്ഥികൾക്കായി ഇൻഡക്ഷൻ പരിപാടി നടത്തി
