പരപ്പനങ്ങാടി : ഗവ. എൽ പി സ്കൂൾ പരപ്പനങ്ങാടിയിൽ ഭിന്നശേഷി സൗഹൃദ ടോയ്ലറ്റ് നിർമ്മാണ ഉദ്ഘാടനം പരപ്പനങ്ങാടി നഗരസഭ ചെയർമാൻ പി.പി. ഷാഹുൽ ഹമീദ് നിർവഹിച്ചു. ഡിവിഷൻ കൗൺസിലർ ഫൗസിയ മുഹമ്മദ് അധ്യക്ഷത വഹിച്ചു.പരപ്പങ്ങാടി നഗരസഭ ഡപ്യൂട്ടി ചെയർപേഴ്സൺ ബി. പി. ഷാഹിദ, നഗരസഭ കൗൺസിലർ പി.ഒ. നസീമ, ബിആർസി ട്രയിനർ കെ.കെ. സുധീർ, പിടിഎ പ്രസിഡൻ്റ് എ. ഷെരീഫ്, എസ് എം സി ചെയർമാൻ സി.വി. മോഹൻദാസ്, പി ടി എ വൈസ് പ്രസിഡൻ്റ് പി. ജാഫർ, എസ്എംസി വൈസ് ചെയർമാൻ സലാം തങ്ങൾ എന്നിവർ സംസാരിച്ചു.സ്കൂൾ ഹെഡ് മാസ്റ്റർ ടി. ബേബി ബൽറാം സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി ഡി.എസ് വരുൺ നന്ദിയും പറഞ്ഞു.
പരപ്പനങ്ങാടി ഗവ. എൽ പി സ്കൂളിൽ ഭിന്നശേഷി സൗഹൃദ ടോയ്ലറ്റ് നിർമ്മാണ ഉദ്ഘാടനം നടത്തി
