ചെന്നൈ: കരൂർ ദുരന്തത്തിൽ മദ്രാസ് ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘം അന്വേഷണം ആരംഭിച്ചു. നോർത്ത് ഐജി അസ്ര ഗാർഗ് ആണ് അന്വേഷണ സംഘത്തെ നയിക്കുന്നത്. അദ്ദേഹം കരൂരിൽ എത്തും. ടിവികെ അധ്യക്ഷനും തെന്നിന്ത്യൻ സൂപ്പർ താരവുമായ വിജയ്യുടെ കാരവൻ അടക്കമുള്ളവ പിടിച്ചെടുക്കാനും അതിനുള്ളിലെയും പുറത്തെയും സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാനും ഉത്തരവിൽ പറയുന്നു.കരുർ ദുരന്തത്തിൽ തമിഴ്നാട് സർക്കാരിനും വിജയ്ക്കും എതിരെ കടുത്ത വിമർശനമാണ് കോടതി ഉന്നയിച്ചത്. ദുരന്തസ്ഥലത്ത് ലഭ്യമായ എല്ലാ സിസിടിവി ദൃശ്യങ്ങളും ശേഖരിക്കണം, കരൂർ എസ്ഐയുടെ കൈവശമുള്ള എല്ലാ രേഖകളും എസ്ഐടിക്ക് കൈമാറണം, സംഘത്തിൽ രണ്ട് വനിതാ പോലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തണം, അന്വേഷണച്ചുമതലയുള്ള അസ്ര ഗർഗിന് ഇഷ്ടമുള്ള ഉദ്യോഗസ്ഥരെയും സംഘത്തിൽ ഉൾപ്പെടുത്താം തുടങ്ങിയ പ്രധാന നിർദ്ദേശങ്ങളാണ് എസ്ഐടിക്ക് കോടതി നൽകിയത്.
Related Posts
നാടെങ്ങും സ്വത്രന്ത്ര്യ ദിനാഘോഷം
കള്ളിക്കാട്:79 മത് സ്വതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയിൽ കള്ളിക്കാട് ഗ്രാമ പഞ്ചായത്ത് കൃഷിഭവനിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പന്ത ശ്രീകുമാർ പതാക ഉയർത്തി. വൈസ് പ്രസിഡന്റ് ബിന്ദുവി…
ജലഗതാഗത വകുപ്പിനെ വാട്ടർ അതോറിറ്റി കൈവിട്ടു : 150 ൽ പരം ജീവനക്കാർ ദുരിതത്തിൽ
മേനക ( എറണാകുളം) : സംസ്ഥാന ജനഗതാഗത വകുപ്പ് മേനക ബോട്ട് ജെട്ടിയിൽ ജല വിതരണം മുടങ്ങിയിട്ട് 15 ദിവസം. ജലവിതരണം തടസ്സപ്പെട്ട് ദിവസങ്ങൾ കഴിഞ്ഞപ്പോൾ ജീവനക്കാർ…
ഹിജാബ് വിഷയം രാജ്യത്തിന്റെ ബഹുസ്വരതയെ ചോദ്യം ചെയ്യുന്നു
*എറണാകുളം പള്ളുരുത്തി സെന്റ് റീത്തസ് പബ്ലിക് സ്കൂളിൽ വിദ്യാർത്ഥിനിയെ ഹിജാബ് ധരിച് വരുന്നത് വിലക്കിയ സ്കൂൾ അധികൃതരുടെ സമീപനം അപലപനീയമാണെന്നും ബഹുസ്വരതയെ ചോദ്യം ചെയ്യുന്ന ഇത്തരം സമീപനങ്ങൾ…
