നെയ്യാർ ഡാം ഹയർസെക്കൻഡറി സ്കൂളിലെ, ഈ വർഷത്തെ യുവജനോത്സവം, ഡോക്ടർ ജോർജ് ഓണക്കൂർ ഉദ്ഘാടനം ചെയ്തു. തിരു : നെയ്യാർ ഡാം ഹയർ സെക്കൻഡറി സ്കൂളിലെ ഈ വർഷത്തെ യുവജനോത്സവം, മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ ഡോക്ടർ ജോർജ് ഓണക്കൂർ ഉദ്ഘാടനം ചെയ്തു. നെയ്യാർ എഴുത്തുകാരുടെ മടിത്തട്ടാണ്, മലയാളത്തിന്റെ പ്രിയ കവികളായ, വയലാർ,ഒഎൻവി താനും മൂന്ന് സിനിമകൾക്കായി പാട്ട് എഴുതിയിട്ടുള്ള ആളാണെന്നും, നെയ്യാറിനെ സാംസ്കാരിക കേരളത്തിന് ഒരിക്കലും മറക്കാൻ ആവില്ലെന്നും, നെയ്യാർ ഡാമിൽ വരാൻ സാധിച്ചതിൽ താൻ അതീവ സന്തുഷ്ടൻ ആണെന്നും, അദ്ദേഹം അഭിപ്രായപ്പെട്ടു. പിടിഎ പ്രസിഡണ്ട് ശ്രീ കള്ളിക്കാട് ബാബു അധ്യക്ഷനായിരുന്നു. സ്കൂൾ പ്രിൻസിപ്പൽ, ശ്രീമതി ബിനുജ ജെ പി , ഹെഡ്മിസ്ട്രസ് ശ്രീമതി ശ്രീരേഖ, സ്റ്റാഫ് സെക്രട്ടറി ശ്രീ ആൽബിൻ തുടങ്ങിയവർ സംസാരിച്ചു. പ്രസ്തുത ചടങ്ങിൽ, ഓണക്കൂറിനെ ആദരിച്ചു. കുട്ടികളുടെ കലാ മത്സരങ്ങളും ഉണ്ടായിരുന്നു.
Related Posts
പുന്നയൂർക്കുളം മാഞ്ചിറയിൽ റോഡ് തോട്ടിലേക്ക് തകർന്ന് വീണു
തൃശൂർ: തൃശൂർ പുന്നയൂർക്കുളം മാഞ്ചിറയിൽ റോഡ് തോട്ടിലേക്ക് തകർന്ന് വീണു. ആറ്റുപുറം – പാറേമ്പാടം റോഡാണ് തകർന്ന് വീണത്. സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. രാവിലെ 11…
ആറന്മുള വള്ളസദ്യയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; 5000 രൂപ വരെ നൽകി ബുക്ക് ചെയ്തവർ കബളിപ്പിക്കപ്പെട്ടു
പത്തനംതിട്ട : ആറന്മുള വള്ളസദ്യയുടെ പേരിൽ ഓൺലൈന് തട്ടിപ്പ് നടന്നതായി പരാതി. 3000 മുതൽ 5000 രൂപ വരെ മുടക്കി ബുക്ക് ചെയ്ത് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെത്തിയപ്പോഴാണ്…
75-ാമത് ലോട്ടസ് ബ്രിഡ്ജ് ടൂർണമെന്റ് ഏപ്രിൽ 17 മുതൽ കൊച്ചിയിൽ
കൊച്ചി: രാജ്യത്ത് ഏറ്റവും കൂടുതൽ കാലമായി മുടക്കമില്ലാതെ നടന്നുവരുന്ന ലോട്ടസ് ബ്രിഡ്ജ് ടൂർണമെന്റിന്റെ 75-ാം പതിപ്പിന് ഏപ്രിൽ 17-ന് കൊച്ചിയിൽ തുടക്കമാകുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. പശ്ചിമ…
