പരപ്പനങ്ങാടി : പുരോഗമന കലാസാഹിത്യ സംഘം പരപ്പനങ്ങാടി യൂണിറ്റ് സമ്മേളനം പരപ്പനങ്ങാടി മലബാർ കോ – ഓപ്പറേറ്റീവ് കോളേജിൽ വെച്ച് നടന്നു.പുരോഗമന കലാസാഹിത്യ സംഘംതിരൂരങ്ങാടി മേഖല കമ്മറ്റി അംഗം എ.വി.ജിത്തു വിജയ് അധ്യക്ഷത വഹിച്ച സമ്മേളനം ടി.പി. കുഞ്ഞാലൻ കുട്ടി ഉദ്ഘാടനം ചെയ്തു.പുരോഗമന കലാസാഹിത്യ സംഘം തിരൂരങ്ങാടി മേഖല സെക്രട്ടറി നാരയണൻ നീലിമന, സി പി ഐ എം തിരൂരങ്ങാടി ഏരിയ കമ്മറ്റി അംഗം കെ. ജയചന്ദ്രൻ എന്നിവർ സംസാരിച്ചു. മേഖല പ്രസിഡൻ്റ് സോമസുന്ദരൻ സ്വാഗതവും, യൂണിറ്റ് സെക്രട്ടറി കേലച്ചം കണ്ടി ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.സമ്മേളനം പ്രസിഡൻ്റായി ടി. വരുൺ, സെക്രട്ടറി കെ. ഉണ്ണികൃഷ്ണൻ, ട്രഷറർ മുഹമ്മദ് റാഫി, ജോ. സെക്രട്ടറി ടി.പി. കുഞ്ഞാലൻകുട്ടി, വൈസ് പ്രസിഡൻ്റ് അശോകൻ ആദിപുരയിടത്ത് എന്നിവരെയും കമ്മറ്റി അംഗങ്ങളായി കെ. രാജീവൻ, സി. പ്രദീപ് കുമാർ, കെ.വി. രവീന്ദ്രൻ, സോമസുന്ദരൻ, എ.വി.ജിത്തു വിജയ്, ഭാഗ്യനാഥൻ, ടി.പി. സുബ്രമണ്യൻ എന്നിവരെ തെരഞ്ഞെടുത്തു.
