.കോട്ടയം: കടുത്തുരുത്തി ബി ജെ പി ഞീഴൂർ പഞ്ചായത്ത് കമ്മിറ്റിയുടെയും, കോട്ടയം ന്യൂനപക്ഷ മോർച്ച ജില്ലാ കമ്മിറ്റിയുടെയും സംയുക്ത നേതൃത്വത്തിൽ ഞീഴൂർ ആയുർവേദ കോംപ്ലക്സും, വഴിയിടവും ആയുർവേദ കോംപ്ലക്സിനോട് ചേർന്ന കാട് പിടിച്ചു കിടന്ന തോടിന്റെ ഭാഗവുമാണ് ശുചീകരണ പ്രവർത്തനം നടത്തിയത്. ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനവും കൂടാതെ പ്രധാന മന്ത്രി നരേന്ദ്ര മോദിജിയുടെ ജന്മദിന ആഘോഷങ്ങളുടെ ഭാഗമായാണ് ആശുപത്രി പരിസരവും, ശൗചാലയവും ശുചീകരണം നടത്തിയത്. ഞീഴൂർ ബി ജെ പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ. കെ ജോസ് പ്രകാശിന്റെ അധ്യക്ഷതയിൽ നടന്ന ശുചീകരണ പ്രവർത്തനം ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡന്റ് മാത്യു കൊട്ടാരം ഉദ്ഘാടനം ചെയ്തു. ന്യുനപക്ഷ മോർച്ച ജില്ലാ ജ. സെക്രട്ടറി ജോയ് തോമസ് മണലേൽ, കോട്ടയം വെസ്റ്റ് ജില്ലാ കമ്മിറ്റി അംഗങ്ങളായ അനിൽ കുമാർ മാളിയേക്കൽ, സന്തോഷ് കുഴിവേലി, മോർച്ച വൈസ് പ്രസിഡന്റ് ഷിബു എം ജോസഫ്, ബി ജ പി മണ്ഡലം ജ. സെക്രട്ടറി രഞ്ജിത് രാധാകൃഷ്ണൻ, ബി ജ പി കോട്ടയം ജില്ലാ സോഷ്യൽ മീഡിയ കൺവീനർ ആനന്ദ്. പി. നായർ,ജോസ് അരയത്ത്, ബി ജ പി ഞീഴൂർ പഞ്ചായത്ത് ജ. സെക്രട്ടറി ഉണ്ണി ആർ. നായർ, 13 ആം വാർഡ് ഇൻചാർജ് വിനോദ് വിജയൻ, 13 ആം വാർഡ് പ്രസിഡന്റ് സുഗതൻ തുമ്പനാപറമ്പിൽ,ഒ. ബി.സി മോർച്ച സെക്രട്ടറി ശ്രുതി സന്തോഷ്, രഞ്ജിനി ബിജു തുടങ്ങിയവർ നേതൃത്വം നൽകി.
ഞീഴൂർ ആയുർവേദ ഹോസ്പിറ്റൽ കോംപ്ലക്സ് ബി ജെ പി ശുചീകരിച്ചു
