ശരിയായ ഭക്ഷണം, വ്യായാമം, ഉറക്കം തുടങ്ങിയവയൊക്കെ ആരോഗ്യത്തിന് ഏറ്റവും പ്രധാനപ്പെട്ടതാണ്. നല്ല ഭക്ഷണം കൃത്യസമയത്ത് കഴിച്ചില്ലെങ്കില്‍ അസുഖങ്ങള്‍ വിളിച്ചുവരുത്തും, അതുപോലെ തന്നെ വ്യായാമവും. ജീവിതശൈലീരോഗങ്ങളുടെ പ്രധാനകാരണങ്ങളാണ് അതെല്ലാം. ദിവസം ആറു മണിക്കൂറെങ്കിലും ഒരു സാധാരണ വ്യക്തി ഉറങ്ങണം. അതു ശരീരത്തിന് അത്യാവശ്യമാണെന്നു പഠനങ്ങള്‍ തെളിയിക്കുന്നു. അതില്‍ സ്ത്രീ / പുരുഷന് എന്ന വ്യത്യാസമില്ല. ഉറങ്ങുമ്പോള്‍ ധരിക്കുന്ന വസ്ത്രങ്ങളിലുമുണ്ട് ചില കാര്യങ്ങള്‍. വസ്ത്രങ്ങള്‍ ധരിക്കാതെ, പൂര്‍ണമായും നഗ്നരായി ഉറങ്ങുന്നതാണത്രെ ആരോഗ്യത്തിനു ഗുണകരം! പ്രത്യേകിച്ചും പുരുഷന്മാരുടെ കാര്യത്തില്‍. പുരുഷന്മാര് ഇറുകിയ വസ്ത്രങ്ങള്‍ ധരിച്ച് ഉറങ്ങിയാല്‍ അവരുടെ ലൈംഗികാവയവങ്ങള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കും. പുരുഷന്മാരുടെ ലൈംഗികാവയവങ്ങള്‍ക്കു കൂടുതല്‍ ചൂട് അനുഭവപ്പെട്ടാല്‍ ബീജോദ്പാദനത്തെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയേറെയാണ്. ഇതു പ്രത്യുല്‍പ്പാദന ശേഷിയെയും ബാധിക്കും. ഇറുകിയ വസ്ത്രങ്ങളുപയോഗിച്ച് സ്ത്രീകള്‍ ഉറങ്ങുന്നതും ആരോഗ്യപരമായി നല്ലതല്ല. സ്വകാര്യഭാഗങ്ങളില്‍ അണുബാധയുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ചുരുക്കത്തില്‍, പൂര്‍ണ നഗ്നരായി ഉറങ്ങുന്നതാണ് ആരോഗ്യത്തിനു ഗുണകരം. വസ്ത്രങ്ങള്‍ ഉപേക്ഷിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ അയഞ്ഞ വസ്ത്രങ്ങള്‍ രാത്രിയില്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. പാശ്ചാത്യരാജ്യങ്ങളിലുള്ളവര്‍ നഗ്നമായി ഉറങ്ങുന്നതിനെ പ്രോത്സാഹിപ്പിക്കുന്നവരാണ്. ജോലി സമയത്തെ ടെന്ഷനുകളും മറ്റു പ്രശ്നങ്ങളും ശരീരത്തിന്റെ ഊഷ്മാവ് വര്‍ദ്ധിപ്പിക്കും. എല്ലാവരും ശീതീകരിച്ച ഓഫിസിലിരുന്ന് ജോലി ചെയ്യുന്നവരല്ല. ഇത്തരം സാഹചര്യങ്ങള്‍ കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങള്‍ തരണം ചെയ്യാന്‍ നഗ്നമായി ഉറങ്ങുന്നതു നല്ലതാണ്.
Related Posts

ഉമ്മൻചാണ്ടി ചാരിറ്റബിൾ ഫോറം പ്രവർത്തനം ആരംഭിച്ചു
ചാരിറ്റബിൾ ഫോറം അംഗത്വ വിതരണവും അനുസ്മരണയോഗവും ചാരിറ്റബിൾ ഫോറം പ്രസിഡന്റ് അഡ്വക്കേറ്റ് എം.വിൻസെന്റ് എം.എൽ.എ യുടെ അധ്യക്ഷതയിൽ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ശ്രീ ചെറിയാൻ ഫിലിപ്പ്…

മലമ്പുഴയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പുലിക്കുട്ടിയെ കണ്ടെത്തി.
പാലക്കാട് മലമ്പുഴ അകമലവാരം ചേമ്പനയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പുലിക്കുട്ടിയെ കണ്ടെത്തി.ബി. തങ്കച്ചന്റെ പറമ്പിന് സമീപത്താണ് പുലിക്കുട്ടിയെ കണ്ടത്. വളർത്തുനായ നിർത്താതെ കുരയ്ക്കുന്നത് കേട്ടിട്ടാണ് തങ്കച്ചൻ ശ്രദ്ധിച്ചത്.…

എരവത്തൂർ ചിറയിലെ ഉല്ലാസകേന്ദ്രം, ഉമ്മൻചാണ്ടി പാർക്ക് ബെന്നി ബഹനാൻ എംപി, വി.ആർ. സുനിൽകുമാർ എംഎൽഎ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയതു
മാള :എരവത്തൂർ ചിറയിലെ ഉല്ലാസകേന്ദ്രം, ഉമ്മൻചാണ്ടി പാർക്ക് ബെന്നി ബഹനാൻ എംപി, വി.ആർ. സുനിൽകുമാർ എംഎൽഎ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയതു. കുഴൂർ പഞ്ചായത്ത് പ്രസിഡന്റ് സാജൻ കൊടിയൻ…