തിരുവനന്തപുരം .പാചക തൊഴിലാളിയായ കോവളം സ്വദേശി രാജേന്ദ്രൻ കൊല്ലപ്പെട്ട കേസിൽ അയൽവാസിയായ പ്രതി രാജീവിനെ അറസ്റ്റ് ചെയ്തു. രാജേന്ദ്രനും തൻറെ അമ്മയുമായി ബന്ധമുണ്ടെന്ന് സംശയിച്ചാണ് രാജീവ് ഇയാളെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയത്. ഈ മാസം 17നാണ് വീടിൻറെ ടെറസിന് മുകളിൽ രാജേന്ദ്രനെ മരിച്ച നിലയിൽ കണ്ടത്. ശരീരത്തിൽ ബല പ്രയോഗം നടന്നത് തെളിവ് ഉണ്ടെന്ന് പോസ്റ്റ്മാർട്ടം ചെയ്ത ഡോക്ടർ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്. സംശയത്തിന്റെ പേരിൽ അഞ്ചുവർഷമായി രാജേന്ദ്രനും പ്രതിയും തമ്മിൽ വൈരാഗ്യം ആയിരുന്നു . സംഭവം ദിവസം രാജേന്ദ്രൻ രാജീവിന്റെ വീട്ടിലെത്തി അമ്മയോട് വഴക്കിട്ടിരുന്നു .സംഘർഷത്തിൽ രാജീവിന്റെ അമ്മയുടെ കൈയ്ക്കും പരിക്കേറ്റിരുന്നു.എന്നാൽ ഇതിനുശേഷം രാജേന്ദ്രൻ അടുത്തുള്ള ബന്ധുവീട്ടിലേക്ക് പോയി ടെറസിൽ ഇരിക്കുമ്പോൾ പ്രതി അവിടേക്ക് ചെന്നു വഴക്കുണ്ടാക്കുകയായിരുന്നു .ഇതിനിടയിൽ രാജീവ് രാജേന്ദ്രൻനേ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
