ദന്ത ചികിത്സാ വിദ്യാഭ്യാസ തുടർ പഠന പരിപാടി

തൃശൂർ: സർക്കാർ ദന്തൽ കോളജ് തൃശൂർ, ഓറൽ മെഡിസിൻ & റേഡിയോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ദന്ത ചികിത്സാ വിദ്യാഭ്യാസ തുടർ പഠന പരിപാടി 29 സെപ്തംബർ, മെഡിക്കൽ കോളേജ് അലുമ്‌നി ഓഡിറ്റോറിയത്തിൽ വച്ച് TMJ In FOCUS എന്ന വിഷയത്തിൽ നടത്തുക ഉണ്ടായി. ദന്ത ചികിത്സ തുടർ വിദ്യാഭ്യാസ പരിപാടി പ്രിൻസിപ്പൽ ഡോ ഷമീന പി എം ഉത്‌ഘാടനം ചെയ്യുകയുമുണ്ടായി. ചടങ്ങിൽ അഭിസംബോധന ചെയ്തു കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല വിദ്യാർത്ഥി കാര്യ ഡീൻ ഡോ ആശിഷ് ആർ,ഡോ എൽബി പീറ്റർ ഡോ ഷാൽമിയ കെ എം ഡോ മെറിൻ ജോസ് തുടങ്ങിയവർ സംസാരിച്ചു. ദന്ത ചികിസ്ത വിദഗ്ദ്ധൻ ഡോ ശ്രീനിവാസ് ക്‌ളാസ്സുകൾ നയിച്ചു. വിവിധ കോളേജുകളിൽ നിന്നായി 150 ഓളം ഡോക്ടർമാരും വിദ്യാർത്ഥികളും പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *