ഓണംതുരുത്ത് ഗവൺമെൻറ് എൽ.പി സ്‌കൂളിൻറെ പുതിയ കെട്ടിടം നിർമാണം തുടങ്ങി

കോട്ടയം: ഓണംതുരുത്ത് ഗവൺമെൻറ് എൽ.പി. സ്‌കൂളിന്റെ പുതിയ കെട്ടിടത്തിൻറെ നിർമാണത്തിന് തുടക്കമായി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഒരു കോടി രൂപ ചെലവിട്ടാണ് പുതിയ കെട്ടിടമൊരുക്കുന്നത്. സഹകരണം-ദേവസ്വം-തുറമുഖം വകുപ്പുമന്ത്രി വി.എൻ. വാസവന്റെ ഇടപടലിനെത്തുടർന്നു സ്‌കൂൾ നവീകരണത്തിനായി പൊതുവിദ്യാഭ്യാസ വകുപ്പ് 2023-24 സാമ്പത്തിക വർഷത്തിൽ ഒരു കോടി രൂപ അനുവദിച്ചിരുന്നു. 6006 ചതുരശ്ര അടിയിൽ രണ്ടു നിലകളിലായാണ് നിർമാണം. ഒന്നാം നിലയിൽ ഒരുക്ലാസ് മുറിയും ഓഫീസ് മുറിയും, വിശാലമായ ഡൈനിംഗ് ഏരിയയും പാചകപ്പുരയും പ്രവർത്തിക്കും. രണ്ടാം നിലയിൽ മൂന്നു ക്ലാസ് മുറികളും ലൈബ്രററിയും ഉണ്ടാവും. ഭിന്നശേഷി സൗഹൃദ ശൗചാലയം ഉൾപ്പെടെ പുതിയ കെട്ടിടത്തിൽ ക്രമീകരിക്കും.പൊതുമരാമത്ത് വകുപ്പു കെട്ടിട വിഭാഗത്തിനാണ് നിർമാണ ചുമതല. 12 മാസത്തിനുള്ളിൽ പൂർത്തീകരിക്കുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ ആർ. ദീപ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *