കാഴ്ചയും കാഴ്ച്ചപ്പാടും സെമിനാർ സംഘടിപ്പിച്ചു

പരപ്പനങ്ങാടി : പരപ്പനങ്ങാടി ഗവ. സ്പെഷ്യൽ ടീച്ചേഴ്സ് ട്രെയിനിങ് സെൻ്റർ രണ്ടാം വർഷ അധ്യാപക വിദ്യാർത്ഥികൾക്കായി കാഴ്ചയും കാഴ്ച്ചപ്പാടും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. അധ്യാപകനും, കലാസാംസ്കാരിക പ്രവർത്തകനുമായ ജലീൽ മാഷ് ക്ലാസെടുത്തു. ഒരർദ്ധരാത്രിയിൽ മറ്റൊരാളും സഹായിക്കാനില്ലാതിരുന്ന സമയത്ത് വഴികാട്ടിയായ ” be my eyes ” എന്ന ആപ്പിനെ കുറിച്ചും അതിൽ എങ്ങിനെ ഒരു വൊളന്റിയർ ആവാമെന്നും, ആപ്പിൻ്റെ ഉപയോഗ ക്രമത്തെ കുറിച്ചും, കൂടാതെ കാഴ്ച ഒരനുഗ്രഹമാണെങ്കിൽ കാഴ്ചയില്ലായ്മയും അത് പോലെ ഒരനുഗ്രഹമായിട്ടാണ് കാണുന്നതെന്നും, നിറങ്ങളുടെ ലോകം മാത്രമാണ് കാണാൻ സാധിക്കാത്തത് എന്നും, മറ്റ് കാഴ്ച്ചകൾ കാഴ്ച്ചയുള്ളവരെ പോലെ തന്നെ അനുഭവിക്കാൻ ആവുമെന്നും ജലിൽ മാഷ് പറഞ്ഞു.സെൻ്റർ കോഡിനേറ്റർ ടി.ജിഷ അധ്യക്ഷത വഹിച്ച ചടങ്ങിൽ വിദ്യാർത്ഥികളായ എം. നവാഫ് സ്വാഗതവും, കെ. ആദിത്യ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *