ക​രൂ​ർ ദു​ര​ന്തം: സ്വ​ത​ന്ത്ര അ​ന്വേ​ഷ​ണം വേണമെന്ന് ടി​വി​കെ ഹർജി ഇന്ന് ഹൈക്കോടതിയിൽ,വി​ജ​യി​യു​ടെ വ​സ​തിക്ക് ബോം​ബ് ഭീ​ഷ​ണി, സുരക്ഷ വർധിപ്പിച്ചു,വിജയിക്ക് തമിഴ്നാട് സർക്കാരിന്‍റെ മുന്നറിയിപ്പ്

വിജയിയുടെ റാലികൾ തടയണമെന്ന് ദുരന്ത ബാധിതൻചെന്നൈ: ക​രൂ​രി​ൽ സൂപ്പർതാരം വിജയിയുടെ ത​മി​ഴ​ക വെ​ട്രി ക​ഴ​കം (ടി​വി​കെ) പാർട്ടിയുടെ റാ​ലി​ക്കി​ടെ​യു​ണ്ടാ​യ തി​ക്കി​ലും തി​ര​ക്കി​ലും അകപ്പെട്ട് 41 പേ​ർ മ​രി​ക്കു​ക​യും 60ലേറെ പേർക്കു പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത സംഭവത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ടിവികെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. കരൂരിൽ അട്ടിമറി നടന്നുവെന്ന് ടിവികെ നേതൃത്വം ആരോപിച്ചിരുന്നു. സംഭവം സി​ബി​ഐ​ക്കോ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​നോ കൈ​മാ​റ​ണ​മെ​ന്നാണ് ടിവികെയുടെ ആവശ്യം. അ​ല്ലെ​ങ്കി​ൽ, ദു​ര​ന്ത​ത്തിന്‍റെ വ്യാ​പ്തി ക​ണ​ക്കി​ലെ​ടു​ത്ത് കോ​ട​തി സ്വ​മേ​ധ​യാ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ജ​സ്റ്റി​സ് ധ​ണ്ഡ​പാ​ണി മ​ധു​ര ബെ​ഞ്ചി​ന് മു​മ്പാ​കെ ഔ​പ​ചാ​രി​ക​മാ​യി ഹ​ർ​ജി ഫ​യ​ൽ ചെ​യ്യാ​ൻ ടിവികെ നേതാക്കളോടു നി​ർ​ദ്ദേ​ശം ന​ൽ​കിയിട്ടണ്ട്.കരുർ ദുരന്തത്തിനു തൊട്ടുപിന്നാലെ വി​ജ​യി​യു​ടെ ചെ​ന്നൈ​യി​ലെ വ​സ​തി​യി​ൽ ബോം​ബ് ഭീ​ഷ​ണി ല​ഭി​ച്ച​തി​നെത്തു​ട​ർ​ന്ന് സു​ര​ക്ഷാപ​രി​ശോ​ധ​ന ന​ട​ത്തി. എന്നാൽ, സ്ഫോടകവസ്തുക്കളൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഭീഷണിയുടെ പശ്ചാത്തലത്തിൽ വിജയിയുടെ വസതിക്കു സുരക്ഷ വർധിപ്പിച്ചുണ്ട്. സ്‌​നി​ഫ​ർ ഡോ​ഗ്സി​നെ​യും ബോം​ബ് നി​ർ​വീ​ര്യ​മാ​ക്ക​ൽ സ്ക്വാ​ഡി​നെ​യും നീ​ല​ങ്ക​രൈ​യി​ലെ വി​ജ​യി​യു​ടെ വ​സ​തി​യി​ൽ വി​ന്യ​സി​ച്ചു. പ്രാ​ദേ​ശി​ക പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്നു​ള്ള 15 അ​ധി​ക ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ൾ​പ്പെ​ടു​ത്തി നി​ല​വി​ലു​ള്ള സു​ര​ക്ഷാ വ​ല​യം ശ​ക്തി​പ്പെ​ടു​ത്തി. ഭീ​ഷ​ണി സ​ന്ദേ​ശ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.സം​ഭ​വ​ത്തി​ന് പി​ന്നി​ൽ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്ന് ആ​രോ​പി​ച്ച് പാ​ർ​ട്ടി ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നി​ലും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.റാ​ലി​ക​ൾ ത​ട​യ​ണം അതേസമയം, വിജയിയുടെയും ടിവികെയുടെയും തുടർ റാലികൾക്ക് അനുമതി നൽകരുതെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ക​രൂ​ർ റാ​ലി​യി​ലെ ദു​ര​ന്ത​ബാ​ധി​ത​നാ​യ സെ​ന്തി​ൽ ക​ണ്ണ​നാണ് ഹർജിക്കാരൻ. സു​ര​ക്ഷാ പ്രോ​ട്ടോ​ക്കോ​ളു​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്നതുവരെ ​വിജ​യി​യു​ടെ​യും ടി​വി​കെ​യു​ടെ​യും തു​ട​ർ റാ​ലി​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​കു​ന്ന​ത് ത​ട​യ​ണ​മെ​ന്നാണ് സെന്തിലിന്‍റെ ആവശ്യം. അ​ശ്ര​ദ്ധ​മാ​യ ആ​സൂ​ത്ര​ണം, ഗു​രു​ത​ര​മാ​യ കെ​ടു​കാ​ര്യ​സ്ഥ​ത, ജ​ന​ക്കൂ​ട്ട​ത്തെ നി​യ​ന്ത്രി​ക്കു​ന്ന​തി​ലെ വീ​ഴ്ച എ​ന്നി​വ​യു​ടെ ഫ​ല​മാ​ണ് ദു​ര​ന്ത​മെ​ന്ന് ഹ​ർ​ജി​ക്കാ​ര​ൻ ആ​രോ​പി​ക്കുന്നു. മ​നഃ​പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ ഉ​ൾ​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ൾ പ്ര​കാ​രം ക​രൂ​ർ ടൗ​ൺ പോ​ലീ​സ് ഇ​തി​ന​കം എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്നും ഹർജിയിൽ അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.വി​ജ​യി​ക്ക് മു​ന്ന​റി​യി​പ്പുമായി സർക്കാർസം​ഘ​ർ​ഷ​ഭ​രി​ത​മാ​യ സാ​ഹ​ച​ര്യം കൂ​ടു​ത​ൽ വ​ഷ​ളാ​കാ​തി​രി​ക്കാ​നും തി​ര​ക്ക് ഒ​ഴി​വാ​ക്കാ​നും വി​ജ​യി​യും പാർട്ടിയുടെ മു​തി​ർ​ന്ന നേ​താ​ക്ക​ളും ക​രൂ​ർ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ പോ​കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. പ​രി​ക്കേ​റ്റ​വ​രെ സ​ന്ദ​ർ​ശി​ക്കാ​ൻ വി​ജയി​യും മ​റ്റ് നേ​താ​ക്ക​ളും തയാറെടുക്കുന്നതിനെയാണ് സർക്കാർ നിർദേശം.

Leave a Reply

Your email address will not be published. Required fields are marked *