കരൂർ മരിച്ചവരുടെ എണ്ണം 41 ആയി. കരൂരിലേക്ക് പോകാൻ വിജയ് അനുമതി തേടിയങ്കിലും പോലീസ് നിഷേധിച്ചു. അപകടത്തെക്കുറിച്ച് പോലീസ് അന്വേഷണവും ജുഡീഷ്യൽ അന്വേഷണവും പുരോഗമിക്കുകയാണ്. കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ കരൂരിലെ ദുരന്ത സ്ഥലം സന്ദർശിച്ചു .തമിഴ്നാട്ടിൽ നിന്നുള്ള കേന്ദ്ര സഹമന്ത്രി മുരുകൻ, ജില്ലാ കലക്ടർ എന്നവർ കേന്ദ്രമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ജുഡീഷ്യൽ അന്വേഷണത്തെ തള്ളി സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വിജയ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കോടതി തീരുമാനം വരുംവരെ ജില്ലാ പരിയടനം നിർത്തി വയ്ക്കുകയും ചെയ്തു. വിജയ് ചെന്നൈയിലെ വീട്ടിൽ തുടരുകയാണ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപയും പരിക്കേറ്റവർക്ക് രണ്ടുലക്ഷം രൂപയും വിജയ് സഹായം പ്രഖ്യാപിച്ചിരുന്നു.
Related Posts
ശിരോവസ്ത്ര വിവാദം : കോടതി വിധിയെ വിമർശിച്ച് ബിജെപി ദേശീയ വക്താവ് സയ്യിദ് സഫർ ഇസ്ലാം
അലഹബാദ്: സ്കൂളിൽ ശിരോവസ്ത്രം ധരിക്കാൻ അനുവാദം തേടി മുസ്ലിം വിദ്യാർഥിനി നൽകിയ ഹരജി തള്ളിയ അലഹബാദ് ഹൈകോടതി നിരീക്ഷണങ്ങളെ വിമർശിച്ച് ബിജെപി. വിഷയം സ്കൂൾ അധികൃതർ തീരുമാനിച്ചാൽ…
സലിംകുമാറിനെ അവസാനമായി കാണാനെത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ
കൊച്ചി: അന്തരിച്ച നടൻ സലിംകുമാറിനെ അവസാനമായി കാണാനെത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ. പറവൂരിലെ ടൗൺഹാളിലെ പൊതുദർശനത്തിനാണ് മുഖ്യമന്ത്രി എത്തിയത്. സലിം കുമാറിന്റെ മക്കളെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു. സലിംകുമാറുമായി…
പരിസ്ഥിതി ദിനാചരണം ശ്രദ്ധേയമായി
കാലടി: നാടിൻ്റെ ഭാവി പരിസ്ഥിതി സംരക്ഷണത്തെ ആശ്രയിച്ചിരിക്കുന്നു എന്ന യാഥാർത്ഥ്യം പൊതു സമൂഹത്തെയും വളരുന്ന തലമുറയേയും ബോധ്യപ്പെടുത്തുന്നതിനുള്ള നടപടികൾ കാലഘട്ടത്തിൻ്റെ ആവശ്യമാണെന്ന് കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പൗളി…
