കൊൽക്കത്ത: ഇന്ത്യൻ സായുധ സേനയെക്കുറിച്ച് അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിന് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അറസ്റ്റിൽ.പശ്ചിമ ബംഗാളിലെ നാദിയ അരംഘട്ടയിലെ ബിശ്വജിത് ബിശ്വാസ് ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രി വൈകിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ശനിയാഴ്ച ഉച്ചയോടെ നാദിയയിലെ ജില്ലാ കോടതിയിൽ ഇയാളെ ഹാജരാക്കിയെന്നും പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ ശേഷം, പ്രതി മാപ്പ് പറഞ്ഞുവെന്നും അവർ കൂട്ടിച്ചേർത്തു.
ഇന്ത്യൻ സൈന്യത്തെ അപകീർത്തിപ്പെടുത്തുന്ന ലൈവും പോസ്റ്റുകളും; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ പിടിയിൽ
