കോട്ടയം: കോട്ടയം കൊടൂരാറ്റില്‍ വീണയാളെ കാണാതായി. പ്രദേശത്ത് അഗ്‌നിരക്ഷാസേനയും പോലീസും തിരച്ചില്‍ തുടങ്ങി.ഇന്ന് ഉച്ചയ്ക്ക് 1. 45 ന് കളത്തുക്കടവിലെ പാലത്തില്‍ നിന്നും വെള്ളത്തില്‍ വീണയാളെ കാണാതായിരിക്കുന്നത്. സംഭവം കണ്ടുനിന്ന നാട്ടുകാരാണ് അഗ്‌നിരക്ഷാസേനയെയും കോട്ടയം ഈസ്റ്റ് പോലീസിനെയും വിവരം അറിയിച്ചത്.അഗ്‌നിരക്ഷാസേനയും പോലീസും സ്ഥലത്തെത്തി തെരച്ചില്‍ ആരംഭിച്ചു.
കോട്ടയത്ത് കൊടൂരാറ്റില്‍ വീണയാളെ കാണാതായി
