തലയോലപ്പറമ്പിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ കാർ യാത്രകരായ രണ്ട് യുവാക്കൾ മരിച്ചു. വെള്ളിയാഴ്ച രാത്രി 12 മണിയോടെ തലപ്പാറ കൊങ്ങിണി മുക്കിലാണ് അപകടം നടന്നത്.കരിപ്പാടം ദാറു സുബഹ് വീട്ടിൽ റഷീദിന്റെ മകൻ മുർതസ അലിൻ റഷീദ് (27)വൈക്കം പുളിംതുരുത്തിൽ അബുവിന്റെ മകൻ റിദിക് മുഹമ്മദ് (29)എന്നിവരാണ് മരിച്ചത്. വിദേശത്തായിരുന്നു റിദിക് മുഹമ്മദ് ഒരു മാസം മുൻപ് നാട്ടിൽ മടങ്ങിയെത്തി ബിസിനസ് നടത്തി വരുന്നതിനിടെയാണ് അപകടം. ഇരുവരും അവിവാഹിതരാണ്. എറണാകുളത്തു നിന്നും കോട്ടയത്തേക്ക് പോകുന്ന ലോറിയും എതിരെ വന്ന കാറും ആണ് കൂട്ടിയിടിച്ചത്. റിഥികിൻറെ വീട്ടിൽ നിന്നും വെട്ടിക്കാട്ടുമുക്കിലേക്കുള്ള മൂർത്തസയുടെ സ്ഥാപനത്തിലേക്ക് പോകുന്നതിനിടെയാണ് അപകടം. അപകടത്തിൽ കാർ പൂർണമായും തകർന്നു. ലോറിയുടെ മുൻഭാഗവും തകർന്നിട്ടുണ്ട്.
തലയോലപ്പറമ്പിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം
